ഇനി സെമിയിലെത്താന്‍ പാകിസ്ഥാന് ഒരു വഴിയെ ഉള്ളു, ബാബറിനെയും സംഘത്തെയും പൊരിച്ച് വസീം അക്രം
അങ്ങനെ പാകിസ്ഥാന് സെമിയിലെത്താമെന്നായിരുന്നു ചിരിച്ചുകൊണ്ട് അക്രത്തിന്‍റെ മറുപടി. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ നായകന്‍ മിസ്ബാ ഉള്‍ ഹഖ് ഒരു പടി കടന്നായിരുന്നു പാക് ടീമിനെ പരിഹസിച്ചത്. കളി തുടങ്ങും മുമ്പെ ഇംഗ്ലണ്ട് ടീമിനെ പൂട്ടിയിടാന്‍ പറ്റിയാല്‍ അത്രയും നല്ലത് എന്നായിരുന്നു മിസ്ബയുടെ മറുപടി.

ബെംഗലൂരു: ലോകകപ്പില്‍ സെമിയിലെത്താതെ പുറത്താവുമെന്ന് ഉറപ്പിച്ച പാകിസ്ഥാന്‍ ടീമെ പൊരിച്ച് മുന്‍ താരങ്ങളായ വസീം അക്രമും മിസ്ബാ ഉള്‍ ഹഖും. സെമിയിലെത്താന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ മാത്രം പോരാ നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലന്‍ഡിനെ മറികടക്കാന്‍ വന്‍ മാര്‍ജിനിലുള്ള വിജയം വേണമെന്നതിനാല്‍ പാകിസ്ഥാന്‍റെ സെമി സാധ്യതകള്‍ മങ്ങിയിരുന്നു.
ഇതിനിടെയാണ് പാകിസ്ഥാന്‍ ടീമിന് സെമിയിലെത്താന്‍ ഇനി ഒരു വഴിയെ ഉള്ളൂവെന്ന് പരിഹാസത്തില്‍ പൊതിഞ്ഞ ഉപദേശവുമായി മുന്‍ നായകന്‍ വസീം അക്രം എത്തിയത്. പാക് ടിവി ചാനലിലെ ചര്‍ച്ചയില്‍ പാകിസ്ഥാന്‍റെ സെമി സാധ്യതകളെക്കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴായിരുന്നു അക്രത്തിന്‍റെ പരിഹാസം. ഇംഗ്ലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്ത് പരമാവധി റണ്‍സടിക്കുക. പിന്നീട് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ ഗ്രൗണ്ടിലിറങ്ങാന്‍ സമ്മതിക്കാതെ ഡ്രസ്സിംഗ് റൂമില്‍ പൂട്ടിയിടുക. ഒരു 20 മിനിറ്റ് പൂട്ടിയിട്ടശേഷം ടൈംഡ് ഔട്ട് അപ്പീല്‍ ചെയ്താല്‍ ഇംഗ്ലണ്ട് ബാറ്റര്‍മാരെല്ലാം പുറത്താവും.
അങ്ങനെ പാകിസ്ഥാന് സെമിയിലെത്താമെന്നായിരുന്നു ചിരിച്ചുകൊണ്ട് അക്രത്തിന്‍റെ മറുപടി. എന്നാല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ നായകന്‍ മിസ്ബാ ഉള്‍ ഹഖ് ഒരു പടി കടന്നായിരുന്നു പാക് ടീമിനെ പരിഹസിച്ചത്. കളി തുടങ്ങും മുമ്പെ ഇംഗ്ലണ്ട് ടീമിനെ പൂട്ടിയിടാന്‍ പറ്റിയാല്‍ അത്രയും നല്ലത് എന്നായിരുന്നു മിസ്ബയുടെ മറുപടി.
അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ അത്ഭുത വിജയം നേടിയാല്‍ മാത്രമെ ഇനി പാകിസ്ഥാന് സെമി സാധ്യതയുള്ളു. ആദ്യം ബാറ്റ് ചെയ്ത് 287 റണ്‍സ് വിജയമാര്‍ജിനില്‍ ജയിക്കുകയോ ഇംഗ്ലണ്ട് വിജയലക്ഷ്യം 2.3 ഓവറില്‍ മറികടക്കുകയോ ചെയ്താലെ പാകിസ്ഥാന് ന്യൂസിലന്‍ഡിന്‍റെ നെറ്റ് റണ്‍റേറ്റിനെ മറികടന്ന് ഇനി സെമിയിലെത്താനാവു.
എട്ട് മത്സരങ്ങളില്‍ എട്ട് പോയന്‍റുള്ള പാകിസ്ഥാന്‍ ലോകകപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ നാളെ ഇംഗ്ലണ്ടിനെ നേരിടും. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടാകട്ടെ നേരത്തെ സെമി കാണാതെ പുറത്തായിരുന്നു. നാളെ പാകിസ്ഥാനെതിരെ ജയിച്ച് ചാമ്പ്യന്‍സ് ട്രോഫി യോഗ്യത ഉറപ്പാക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക