മുംബൈ: ഹെലികോപ്‌റ്റര്‍ ഷോട്ട് എന്ന് കേട്ടാല്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് എം എസ് ധോണി എന്ന പേരേ ഓര്‍മ്മ വരൂ. എന്നാല്‍ ഇനിയാ ശീലത്തില്‍ ചെറിയൊരു കൂട്ടിച്ചേര്‍ക്കലുണ്ട്. പാരി ശര്‍മ്മ എന്ന ഏഴ് വയസുകാരിയുടെ ഹെലികോപ്‌റ്റര്‍ ഷോട്ടുകളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. 

ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്രയാണ് പാരി ബാറ്റന്തുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പാരിയുടെ സ്റ്റാന്‍സിനെയും ബാറ്റ് സ്‌പീഡിനെയും ടൈമിങിനെയും പ്രശംസിക്കുകയാണ് ഈ വീഡിയോയ്‌ക്ക് താഴെ ആരാധകര്‍. 

പാരിയുടെ ബാറ്റിംഗ് വീഡിയോ ശ്രദ്ധ നേടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ഏപ്രിലില്‍ ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണും വിന്‍ഡീസ് ബാറ്റ്സ്‌മാന്‍ ഷോയ് ഹോപും സമാന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 

കൊവിഡ് പരിശോധന ഫലം പുറത്ത്; ധോണി പരിശീലനത്തിനായി ചെന്നൈയിലേക്ക്