പുനെ: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യയുടെ ടി20 കുപ്പായത്തില്‍ വീണ്ടും അവസരം ലഭിച്ചു. രണ്ടാം വരവ് വെറുതെയല്ലെന്ന് തോന്നിക്കുന്ന പ്രകടനമായിരുന്നു സഞ്ജുവിന്റേത്. നേരിട്ട ആദ്യ പന്ത് തന്നെ ലോങ് ഓഫിലൂടെ സിക്‌സ് പായിച്ചു. ലക്ഷന്‍ സന്ധാകനെതിരെയായിരുന്നു സഞ്ജുവിന്റെ സിക്‌സ്. നേരിട്ട അടുത്ത പന്തില്‍ താരം പുറത്തായെങ്കിലും ആ സിക്‌സിന് ഒരു ചന്തമുണ്ടായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിയെപോലും എണീറ്റ് നിന്ന് കയ്യടിപ്പിച്ച സിക്‌സായിരുന്നു അത്. വീഡിയോ കാണാം....