മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് മത്സരത്തിനിടെ താരമായി ഇര്‍ഫാന്‍ പഠാന്റെ മകന്‍ ഇമ്രാന്‍ ഖാന്‍. മകന്‍ സച്ചിനൊപ്പം കളിക്കുന്ന പങ്കുവച്ചിരിക്കുകയാണ് ഇര്‍ഫാന്‍. ഇതിനിടെ ഇമ്രാന്‍ സച്ചിനെ കൈ കൊണ്ട് ഇടിക്കുന്നുണ്ട്. വളര്‍ന്ന് വലുതാകുമ്പോള്‍ ഇമ്രാന്‍ ചെയ്യുന്നതെന്തെന്ന് അവന് മനസിലാകുമെന്ന് ഇര്‍ഫാന്‍ ട്വിറ്ററില്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചിട്ടു. സച്ചിനോട് മാത്രമല്ല മുഹമ്മദ് കൈഫിനോടൊപ്പവും ഇമ്രാന്‍ സമയം ചിലവിടുന്നുണ്ട്. വീഡിയോ കാണാം.