ഇംഗ്ലീഷ് കാണികളുടെ കൂവിവിളികള്‍ക്ക് തകര്‍പ്പന്‍ മറുപടിയുമായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍

ബര്‍മിംഗ്‌ഹാം: ആഷസ് ഒന്നാം ടെസ്റ്റ് അത്രനല്ല ഓര്‍മ്മയല്ല ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് സമ്മാനിക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിന് ശേഷം എഡ്‌ജ്‌ബാസ്റ്റണില്‍ ടെസ്റ്റ് മടങ്ങിവരവ് നടത്തുന്ന വാര്‍ണറെ ഇംഗ്ലീഷ് കാണികള്‍ കൂവിവിളിക്കുകയാണ്. വിലക്ക് നേരിട്ട മറ്റ് താരങ്ങളായ സ്റ്റീവ് സ്‌മിത്ത്, കാമറൂണ്‍ ബന്‍ക്രോഫ്റ്റ് എന്നിവരും നേരിടുന്നത് സമാന സാഹചര്യം. 

എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിന്‍റെ മൂന്നാം ദിനം ഫീല്‍ഡ് ചെയ്യാനിറങ്ങിയപ്പോഴും ഇംഗ്ലീഷ് കാണികള്‍ നല്ല സ്വീകരണല്ല വാര്‍ണര്‍ക്ക് നല്‍കിയത്. ബൗണ്ടറിലൈനിനരികെ ഫീല്‍ഡ് ചെയ്യാനെത്തിയപ്പോള്‍ വാര്‍ണറെ അവര്‍ കൂവിവിളിച്ചു. എന്നാല്‍ കൂവുന്ന ആരാധകര്‍ക്ക് വാര്‍ണര്‍ തക്ക മറുപടി കൊടുത്തു. 'സാന്‍ഡ് പേപ്പര്‍' ഇല്ലെന്ന് പാന്‍റിന്‍റെ കീശകള്‍ തുറന്നുകാട്ടി വാര്‍ണര്‍ ഇംഗ്ലീഷ് കാണികള്‍ക്ക് മുന്നില്‍ തെളിയിച്ചു. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ ഇതിനകം ശ്രദ്ധനേടിക്കഴിഞ്ഞു.

View post on Instagram

കൂവുന്ന കാണികള്‍ക്ക് മറുപടി കൊടുത്ത് വാര്‍ണര്‍ ശ്രദ്ധനേടുമ്പോഴും എഡ്‌ജ്ബാസ്റ്റണില്‍ ബാറ്റിംഗില്‍ ഓസീസ് ഓപ്പണര്‍ പരാജയപ്പെട്ടു. രണ്ട്, എട്ട് എന്നിങ്ങനെയാണ് വാര്‍ണറുടെ സ്‌കോര്‍.