വിരാട് കോലിയെ കാത്തുനില്‍ക്കുന്ന ആരാധകരില്‍ അവസാനിക്കുന്നില്ല ആവേശം

ഇംഗ്ലണ്ട്: ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോലി. ക്രിക്കറ്റിന്‍റെ ജനപ്രീയ മണ്ണുകളിലൊന്നായ ഇംഗ്ലണ്ടിലും കോലിക്ക് ഫാന്‍സേറെ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്ക് എതിരായ പോരാട്ടത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് കോലി എത്തിയപ്പോഴും ഇത് പ്രകടനമായി. പരിശീലനം കഴിഞ്ഞ് കോലി ഓവലില്‍ നിന്ന് മടങ്ങുമ്പോള്‍ നിരവധി ആരാധകരാണ് സ്റ്റേഡിയത്തിന്‍റെ പുറത്ത് താരത്തിന് ആര്‍പ്പുവിളികളുമായി കാത്തുനിന്നത്. ടീം ഇന്ത്യയുടെ നായകന്‍ രോഹിത് ശര്‍മ്മയേക്കാള്‍ ആരാധകര്‍ കോലിക്കുണ്ട് എന്നുകൂടി തെളിയിക്കുന്നതായി ഈ കാഴ്‌ച. 

വിരാട് കോലിയെ കാത്തുനില്‍ക്കുന്ന ആരാധകരില്‍ അവസാനിക്കുന്നില്ല ആവേശം, ട്വിറ്ററില്‍ കോലിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടതും കമന്‍റുകളുമായി നിരവധി ആരാധകരാണ് പ്രത്യക്ഷപ്പെട്ടത്. അസാധാരമായ കോലിമാനിയയാണ് ഇംഗ്ലണ്ടില്‍ എന്നായിരുന്നു ഒരു ആരാധകന്‍റെ കമന്‍റ്. 2008ലെ അണ്ടര്‍ 19 ലോകകപ്പ് മുതലിങ്ങോട്ട് കോലിയുടെ 12-ാം ഐസിസി ടൂര്‍ണമെന്‍റാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. കഴിഞ്ഞ തവണ ക്യാപ്റ്റന്‍ കോലിക്ക് കീഴില്‍ ടീം ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങിയിരുന്നു. ഓവലില്‍ നാളെ മുതലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും മുഖാമുഖം വരുന്നത്. ഓവലിലെ ഇന്ത്യന്‍ ബാറ്റിംഗിന്‍റെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാണ് വിരാട് കോലി. ഓസീസിനെതിരെ മുമ്പ് 24 ടെസ്റ്റുകളില്‍ എട്ട് സെഞ്ചുറികള്‍ സഹിതം 1979 റണ്‍സ് കോലി നേടിയിട്ടുണ്ട്. 

Scroll to load tweet…

ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷര്‍ദ്ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍). 

Read more: ഫൈനലിന് തൊട്ടുമുമ്പ് പരിക്കേറ്റ് രോഹിത് ശര്‍മ്മ; ഇന്ത്യന്‍ ആരാധകര്‍ക്ക് സങ്കട വാര്‍ത്ത