Asianet News MalayalamAsianet News Malayalam

IPL 2022 : പഴയ ഗംഭീര്‍ തന്നെ, ഒരു മാറ്റവുമില്ല; ലഖ്‌നൗവിന്‍റെ വിജയാഘോഷത്തില്‍ വൈറലായി മുന്‍താരം- വീഡിയോ

കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ റിങ്കു സിംഗ് കാര്യമായി കൈകാര്യം ചെയ്യുമ്പോള്‍ വളരെ അസ്വസ്‌തനായിരുന്നു ഗൗതം ഗംഭീര്‍

Watch Gautam Gambhir fiery reaction after Lucknow Super Giants enter IPL 2022 playoffs
Author
Mumbai, First Published May 19, 2022, 11:35 AM IST

മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിലെ(IPL 2022) ഏറ്റവും വാശിയേറിയ പോരാട്ടങ്ങളില്‍ ഒന്നിനാണ് ഇന്നലെ ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത് 20 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 210 റണ്‍സെടുത്ത ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്(Lucknow Super Giants) മറുപടിയായി എട്ട് വിക്കറ്റിന് 208 റണ്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders) വാശിയോടെ എത്തുന്നതാണ് ആരാധകര്‍ കണ്ടത്. ലഖ്‌നൗ അവസാന പന്തില്‍ ആവേശ ജയം സ്വന്തമാക്കിയപ്പോള്‍ ടീം ഉപദേശകന്‍ ഗൗതം ഗംഭീറിന്‍റെ(Gautam Gambhir) ആഘോഷം വൈറലായി. 

കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ മാര്‍ക്കസ് സ്റ്റോയിനിസിനെ റിങ്കു സിംഗ് കാര്യമായി കൈകാര്യം ചെയ്യുമ്പോള്‍ വളരെ അസ്വസ്‌തനായിരുന്നു ഗൗതം ഗംഭീര്‍. എന്നാല്‍ അഞ്ചാം പന്തില്‍ എവിന്‍ ലെവിസിന്‍റെ വിസ്‌മയ ക്യാച്ചില്‍ റിങ്കു പുറത്തായപ്പോള്‍ ഗംഭീറിന് ആഹ്‌ളാദം അടക്കാനായില്ല. അവസാന പന്തില്‍ ഉമേഷ് യാദവിനെ സ്റ്റോയിനിസ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെ ഡഗൗട്ട് വിട്ടിറങ്ങി സന്തോഷം കൊണ്ട് ആറാടി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍. 

പിന്നാലെ ഗംഭീറിന്‍റെ ആഘോഷ ചിത്രങ്ങളും ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു. രണ്ട് റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയവുമായി ലഖ്‌നൗ പ്ലേ ഓഫിലെത്തിയപ്പോള്‍ ടീമിന്‍റെ മികവിന് പിന്നില്‍ ഗംഭീറിന്‍റെ സംഭാവനകള്‍ ഏറെയെന്ന് ആരാധകര്‍ കുറിച്ചു. 

അവസാന പന്തിലേക്ക് നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ റണ്‍മലയ്‌ക്ക് മുന്നില്‍ പൊരുതിവീഴുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. രണ്ട് റണ്‍സിനാണ് കെകെആറിന്‍റെ പരാജയം. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തയ്‌ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 208 റണ്‍സെടുക്കാനേയായുള്ളൂ. നേരത്തെ ക്വിന്‍റണ്‍ ഡികോക്കിന്‍റെ(70 പന്തില്‍ 140) ഇടിവെട്ട് സെഞ്ചുറിയാണ് ലഖ്‌നൗവിനെ 20 ഓവറില്‍ 210-0 എന്ന സ്‌കോറിലെത്തിച്ചത്. ബൗളിംഗില്‍ നാല് ഓവറില്‍ 20 റണ്‍സിന് മൂന്ന് വിക്കറ്റുമായി മൊഹ്‌സീന്‍ ഖാനും രണ്ട് ഓവറില്‍ 23ന് മൂന്ന് വിക്കറ്റുമായി മാര്‍ക്കസ് സ്റ്റോയിനിസും തിളങ്ങി. ജയത്തോടെ ലഖ്‌നൗ പ്ലേ ഓഫിലെത്തിയപ്പോള്‍ കൊല്‍ക്കത്ത പുറത്തായി. 

പൊരുതിത്തോറ്റാല്‍ പോട്ടേന്ന് വെക്കും, ചേര്‍ത്തുനിര്‍ത്തും; റിങ്കു സിംഗിനെ വാരിപ്പുണര്‍ന്ന് ആരാധകര്‍

Follow Us:
Download App:
  • android
  • ios