ഇന്ത്യന്‍ ജേഴ്സിയില്‍ താരങ്ങള്‍ക്കൊപ്പം മൈതാനത്തിറങ്ങിയ ഇയാള്‍ സുരക്ഷാ ജീവനക്കാരോട് കുപ്പായത്തിലെ ബിസിസിഐ ലോഗോ ചൂണ്ടിക്കാണിച്ചത് ചിരി പടർത്തി

ലണ്ടന്‍: ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ടെസ്റ്റിനിടെ വിഖ്യാത ലോർഡ്സ് മൈതാനം കീഴടക്കിയ ഒരു കാണിയുടെ ദൃശ്യമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചർച്ച. ഇന്ത്യന്‍ ജേഴ്സിയില്‍ താരങ്ങള്‍ക്കൊപ്പം മൈതാനത്തിറങ്ങിയ ഇയാള്‍ സുരക്ഷാ ജീവനക്കാരോട് കുപ്പായത്തിലെ ബിസിസിഐ ലോഗോ ചൂണ്ടിക്കാട്ടിയത് ചിരി പടർത്തി. പൊട്ടിച്ചിരിയടക്കാന്‍ പാടുപെട്ടവരില്‍ രവീന്ദ്ര ജഡേജയും മുഹമ്മദ് സിറാജുമുണ്ട്. 

ഇംഗ്ലണ്ട്-ഇന്ത്യ ലോർഡ്സ് ടെസ്റ്റിലെ മൂന്നാം ദിനം നാടകീയമായിരുന്നു. ആദ്യ സെഷനില്‍ ഇന്ത്യന്‍ താരം കെ എല്‍ രാഹുലിനെതിരെ കാണികളില്‍ ഒരു വിഭാഗം ഷാംപെയ്ന്‍ കോർക്കെറിഞ്ഞതായിരുന്നു ഇതിലൊന്ന്. നാടകീയത ഇതില്‍ ഒതുങ്ങിയില്ല. ഇന്ത്യയുടെ ടെസ്റ്റ് കുപ്പായമണിഞ്ഞ് ആരാധകരിലൊരാള്‍ മൈതാനം കീഴടക്കിയതും ലോർഡ്സില്‍ കണ്ടു.

ഉച്ചഭക്ഷണത്തിന് ശേഷം രണ്ടാം സെഷന്‍ തുടങ്ങവേയാണ് ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കാണികളിലൊരാള്‍ മൈതാനത്തേക്ക് മാർച്ച് ചെയ്തത്. ടീം ഇന്ത്യയുടെ ജേഴ്സിയില്‍ വന്ന ഇയാളെ താരങ്ങള്‍ക്ക് പോലും ആദ്യം പിടികിട്ടിയില്ല. എന്നാല്‍ കുപ്പായത്തിന് പിന്നില്‍ ജാർവോ(Jarvo) എന്ന് പേരെഴുതിയിട്ടുള്ള കാണിയെ സ്റ്റേഡിയത്തിലെ ക്യാമറകള്‍ പിടികൂടി. കമന്‍റേറ്റർമാരെ അടക്കം പൊട്ടിച്ചിരിപ്പിച്ചു ഈ നാടകീയ രംഗങ്ങള്‍.

Scroll to load tweet…
Scroll to load tweet…

ഓടിയെത്തിയ ലോർഡ്സിലെ സുരക്ഷാ ജീവനക്കാർ ഈ കുസൃതിക്കാണിയോട് മൈതാനം വിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജേഴ്സിയിലെ ബിസിസിഐ ലോഗോ ചൂണ്ടിക്കാട്ടി ഞാന്‍ കോലിപ്പടയുടെ ഭാഗമാണ് എന്ന് വാദിക്കുകയാണ് ഇയാള്‍ ചെയ്തത്. ഇതോടെ ഇയാള്‍ക്കരികില്‍ നിന്ന രവീന്ദ്ര ജഡേജയ്ക്കും മുഹമ്മദ് സിറാജിനും ചിരിയടക്കാനായില്ല. ഒടുവില്‍ ഇയാളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് മത്സരം പുനരാരംഭിച്ചത്. 

Scroll to load tweet…

ഇംഗ്ലണ്ടിലെ വികൃതിക്കൂട്ടം രാഹുലിനെതിരെ ഷാംപെയ്ന്‍ കോർക്കെറിഞ്ഞു; തിരിച്ചെറിയാന്‍ കോലി- വീഡിയോ

സെഞ്ചുറിപ്പൂരമായി 2021; ഇംഗ്ലീഷ് നായകരിലെ രാജാവായി ജോ റൂട്ട്! റെക്കോർഡ്

വീണ്ടും ക്ലാസിക് റൂട്ട്, ഇംഗ്ലീഷ് നായകന് സെഞ്ചുറി; ടീം ഇന്ത്യ സമ്മർദത്തില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona