പോപ്പ് ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിന്‍റെ രക്ഷനാകുമെന്ന് കരുതിയിരിക്കെയാണ് ജസ്പ്രീത് ബുമ്ര മനോഹരമായൊരു ഇന്‍സ്വിംഗിംഗ് യോര്‍ക്കറില്‍ പോപ്പിന്‍റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ച് ഇംഗ്ലണ്ടിന് നാലാം പ്രഹരമേല്‍പ്പിച്ചത്.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ അപ്രതീക്ഷിത തോല്‍വിയിലേക്ക് തള്ളിവിട്ടത് ഒലി പോപ്പിന്‍റെ സെഞ്ചുറിയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 196 റണ്‍സടിച്ച പോപ്പാണ് ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 200 റണ്‍സിന് മുകളില്‍ ലീഡിലേക്ക് നയിച്ചത്. രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇംഗ്ലണ്ടിനായി ക്രീസിലിറങ്ങിയ പോപ്പിനെ പുറത്താക്കാന്‍ ഇന്ത്യക്ക് ആദ്യ പന്തില്‍ തന്നെ അവസരം ലഭിച്ചതായിരുന്നു. ബെന്‍ ഡക്കറ്റ് പുറത്തായശേഷം ക്രീസിലെത്തിയ പോപ്പിനെ കുല്‍ദീപ് യാദവിന്‍റെ പന്തില്‍ സ്റ്റംപ് ചെയ്യാന്‍ കിട്ടിയ അവസരം പക്ഷെ വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് മുതാലാക്കാനായില്ല.

പിന്നീട് തകര്‍ത്തതടിച്ച സാക്ക് ക്രോളിയെ അക്സറും ജോ റൂട്ടിനെ ജസ്പ്രീത് ബുമ്രയും പുറത്താക്കിയപ്പോഴും 55 പന്തില്‍ 21 റണ്‍സുമായി പോപ്പ് ഒരറ്റത്ത് ഇന്ത്യക്ക് ഭീഷണിയായി നിലയുറപ്പിച്ചിരുന്നു. പോപ്പ് ഒരിക്കല്‍ കൂടി ഇംഗ്ലണ്ടിന്‍റെ രക്ഷനാകുമെന്ന് കരുതിയിരിക്കെയാണ് ജസ്പ്രീത് ബുമ്ര മനോഹരമായൊരു ഇന്‍സ്വിംഗിംഗ് യോര്‍ക്കറില്‍ പോപ്പിന്‍റെ മിഡില്‍ സ്റ്റംപ് തെറിപ്പിച്ച് ഇംഗ്ലണ്ടിന് നാലാം പ്രഹരമേല്‍പ്പിച്ചത്.

സഞ്ജുവൊക്കെ എത്രയോ ഭേദം, പോപ്പിനെ പുറത്താക്കാന്‍ കിട്ടിയ അനായാസ അവസരം നഷ്ടമാക്കി; ഭരതിനെ പൊരിച്ച് ആരാധകര്‍

ബുമ്രയലില്‍ നിന്ന് സ്ലോ ബോളോ ഷോര്‍ട്ട് ബോളോ പ്രതീക്ഷിച്ച് ക്രീസില്‍ നിന്ന പോപ്പിനെ ഞെട്ടിച്ചാണ് അതിവേഗ യോര്‍ക്കര്‍ പോപ്പിന്‍റെ സ്റ്റംപ് തെറിച്ചത്. ബുമ്രയുടെ യോര്‍ക്കറിന് മുന്നില്‍ പുറത്തായതിന്‍റെ അവിശ്വസനീയതയും നിരാശയും കൊണ്ടാണ് പോപ്പ് തലുകുലുക്കി ക്രീസ് വീട്ടത്. ടെസ്റ്റിലെ പത്ത് ഇന്നിംഗ്സുകളില്‍ അഞ്ചാം തവണയാണ് ബുമ്ര പോപ്പിനെ മടക്കുന്നത്. ബുമ്രക്കെതിരെ 66 റണ്‍സ് മാത്രമെ ഇതുവരെ പോപ്പിന് നേടാനായിട്ടുള്ളു. പോപ്പിനെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കുന്ന ബൗളര്‍മാരില്‍ ന്യൂസിലന്‍ഡിന്‍റെ നീല്‍ വാഗ്നര്‍ക്കൊപ്പമെത്താനും ഇതിലൂടെ ബുമ്രക്കായി.

ജോ റൂട്ടിന്‍റെയും വിക്കറ്റെടുത്ത ബുമ്ര 20 ഇന്നിംഗ്സില്‍ എട്ടാം തവണയാണ് ജോ റൂട്ട് ബുമ്രയുടെ പേസിന് മുന്നില്‍ മുട്ടുമടക്കുന്നത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 396 റണ്‍സിന് മറുപടി പറയാന്‍ ഇറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 143-4 എന്ന നിലയിലാണ്. 16 റണ്‍സോടെ ജോണി ബെയര്‍സ്റ്റോയും ഒറു റണ്ണുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സും ക്രീസില്‍.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക