ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ഏകദിനത്തിലായിരുന്നു ഒറ്റക്കൈ കൊണ്ട് പൊള്ളാര്‍ഡ് പൊളിയായത്. 

ആന്‍റിഗ്വ: വെസ്റ്റ് ഇന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡിന്‍റെ ഫീല്‍ഡിംഗ് മികവിനെ കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ക്കാര്‍ക്കും സംശയം കാണില്ല. വീണ്ടുമൊരിക്കല്‍ കൂടി ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ഫീല്‍ഡില്‍ പൊള്ളാര്‍ഡ്. ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ഏകദിനത്തിലായിരുന്നു ഒറ്റക്കൈ കൊണ്ട് പൊള്ളാര്‍ഡ് തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചെടുത്തത്. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ലങ്കയ്ക്കായി അര്‍ധ സെഞ്ചുറിയുമായി മുന്നേറുകയായിരുന്നു നായകന്‍ ദിമുത് കരുണരത്‌നെ. 20 ഓവറിനിടെ 105 റണ്‍സ് തികച്ച ഓപ്പണിംഗ് സഖ്യത്തെ പൊളിക്കാന്‍ ജഗ്ലിംഗ് ക്യാച്ചുമായി രംഗത്തിറങ്ങി പൊള്ളാര്‍ഡ്. 

കരുണരത്‌നെ സ്‌ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ചപ്പോള്‍ ബാറ്റില്‍ കൊണ്ടുയര്‍ന്ന പന്ത് വായുവില്‍ ചാടിയുയര്‍ന്ന് ഒറ്റകൈ കൊണ്ട് തട്ടി പൊള്ളാര്‍ഡ്. ശേഷം വലത്തോട് നെടുനീളന്‍ ചാട്ടവുമായി പന്ത് കൈക്കലാക്കുകയായിരുന്നു താരം. ഇതോടെ 61 പന്തില്‍ നാല് ബൗണ്ടറികള്‍ സഹിതം 52 റണ്‍സെടുത്ത് നിലയുറപ്പിച്ചിരുന്ന ദിമുത് മടങ്ങി. 

Scroll to load tweet…

വിവാദ പുറത്താകലിലും പൊള്ളാര്‍ഡിന് പങ്ക്

വിസ്‌മയ ക്യാച്ചിന് കയ്യടിവാങ്ങിയെങ്കിലും ലങ്കന്‍ ബാറ്റ്‌സ്‌മാന്‍ ധനുഷ്‌ക ഗുണതിലകയുടെ വിവാദ പുറത്താകലിലും പൊള്ളാര്‍ഡിന് പങ്കുണ്ടായിരുന്നു. പൊള്ളാര്‍ഡ് എറിഞ്ഞ 22-ാം ഓവറില്‍ സിംഗിളിനായി തിടുക്കപ്പെട്ട ഗുണതിലക ഞൊടിയിടയില്‍ ക്രീസിലേക്ക് തിരിച്ചുകയറാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ പന്ത് ഗുണതിലകയുടെ കാലില്‍ തട്ടിമാറി. ഫീല്‍ഡിംഗ് തടസപ്പെടുത്തിയതിന്‍റെ പേരില്‍ താരം ഇതോടെ പുറത്താവുകയായിരുന്നു.

എന്നാലും ഇങ്ങനെയുണ്ടോ ഒരു ഔട്ട്? വിന്‍ഡീസിനെതിരെ ഗുണതിലകയുടെ വിവാദമായ പുറത്താകല്‍ വീഡിയോ കാണാം