ബെംഗളൂരു: കൊവിഡ് 19നെ തുടർന്നുള്ള സെല്‍ഫ് ഐസൊലേഷനുണ്ടാക്കുന്ന വിരസത മറികടക്കാന്‍ സംഗീതവും നൃത്തവുമൊക്കെ തെരഞ്ഞെടുത്തിരിക്കുകയാണ് പലരും. ഇറ്റലിയിലും സ്പെയ്നിലും നിന്നുള്ള സംഗീത ദൃശ്യങ്ങള്‍ നേരത്തെ വൈറലായിരുന്നു. 
സ്വമേധയാ ഐസൊലേഷനിലുള്ള ഇന്ത്യന്‍ ക്രിക്കറ്റർ കെ എല്‍ രാഹുലും ചില്ലറ പൊടിക്കൈകള്‍ പരീക്ഷിക്കുകയാണ്.

കെ എല്‍ രാഹുല്‍ തന്നെയാണ് ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ക്രിക്കറ്റ് ബോള്‍ തട്ടിക്കളിക്കുന്നതും പുസ്‍തകം വായിക്കുന്നതും ഐപാഡില്‍ സമയം ചിലവിടുന്നതും ഒക്കെ ദൃശ്യത്തില്‍ കാണാം. കൊവിഡ് 19 മഹാമാരിയുടെ ഭീതിമൂലം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര ഉപേക്ഷിച്ചതോടെയാണ് ഇന്ത്യന്‍ താരങ്ങളില്‍ പലരും സെല്‍ഫ് ഐസൊലേഷന്‍ തെരഞ്ഞെടുത്തത്. 

 
 
 
 
 
 
 
 
 
 
 
 
 

Mask o̸f̸f̸ ON! #stayathomechallenge

A post shared by KL Rahul👑 (@rahulkl) on Mar 19, 2020 at 6:50am PDT

ഐപിഎല്ലാണ് അടുത്തതായി കെ എല്‍ രാഹുല്‍ കളിക്കേണ്ട ടൂർണമെന്‍റ്. എന്നാല്‍ ഐപിഎല്‍ പതിമൂന്നാം സീസണ്‍ എപ്പോള്‍ തുടങ്ങും എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. മാർച്ച് 29നായിരുന്നു ഐപിഎല്‍ ആരംഭിക്കേണ്ടിയിരുന്നത്. ഏപ്രില്‍ 15ലേക്കാണ് ഐപിഎല്‍ നിലവില്‍ മാറ്റിവച്ചിരിക്കുന്നത്. സീസണിലെ മത്സരങ്ങള്‍ വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് ബിസിസിഐ പ്രസിഡന്‍റ് സൌരവ് ഗാംഗുലി അടുത്തിടെ വ്യക്തമാക്കിയിരുന്നു. വിദേശ താരങ്ങളുടെ ഉള്‍പ്പടെ പങ്കാളിത്തവും സംശയത്തിലാണ്.