റാഞ്ചി: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി. വിശ്രമജീവിതം ആസ്വദിക്കുന്ന ധോണി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. തെരുവില്‍ കുറച്ച് പേര്‍ മങ്ങിയ വെളിച്ചത്തില്‍ ക്രിക്കറ്റ് കളിക്കുന്നതാണ് ദൃശ്യത്തില്‍. 

എന്നാല്‍ സ്‌കൂള്‍ കാലയളവിലെ രസകരമായ ഒരോര്‍മ്മ വീഡിയോക്കൊപ്പം ധോണി പങ്കുവെക്കുന്നു. വിക്കറ്റ് വീഴുമ്പോള്‍ അംഗീകരിക്കാതെ ട്രെയല്‍ ബോള്‍ എന്ന് ബാറ്റ്സ്‌മാന്‍ വാദിക്കുന്നതാണ് വീഡിയോയില്‍. ക്രിക്കറ്റ് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത് നാം നേരില്‍ കണ്ടിട്ടുണ്ടാവുമെന്ന് ധോണി പറയുന്നു.

"

വിന്‍ഡീസ് പര്യടനത്തില്‍ നിന്ന് വിട്ടുനിന്ന ധോണി ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയും കളിക്കുന്നില്ല. ധോണിക്ക് പകരം യുവതാരം ഋഷഭ് പന്താണ് ഇന്ത്യയുടെ വിക്കറ്റ് കാക്കുന്നത്. ധോണിയുടെ വിരമിക്കല്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ സജീവമാണ്. വിരമിക്കല്‍ തീരുമാനം പൂര്‍ണമായും ധോണിയുടേതാണെന്നും എന്നാല്‍ ധോണി സ്വയം വിരമിക്കണമെന്നും വാദിക്കുന്നവരുണ്ട്.