ഇന്നലെ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തശേഷം ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സമ്മാനദാനച്ചടങ്ങില്‍ രോഹിത് പറഞ്ഞിരുന്നു. വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റും പേസര്‍മാര്‍ക്കാണെന്നും വ്യക്തമായ ധാരണയോടെയാണ് അവര്‍ പന്തെറിയുന്നതെന്നും രോഹിത് പറഞ്ഞു.
കൊളംബോ: ഏഷ്യാ കപ്പ് വിജയം ആഘോഷിച്ചശേഷം ഇന്ത്യയിലേക്ക് തിരിക്കാനായി വിമാനത്താവളത്തിലേക്ക് ടീം ബസില്‍ പോവാനിരുന്ന താരങ്ങളെ കാത്തു നിര്‍ത്തി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കൊളംബോയിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്ത് ടീം ബസില്‍ കയിറയശേഷമാണ് രോഹിത് ശര്‍മ പാസ്പോര്‍ട്ട് മറന്നുവെച്ച കാര്യം ഓര്‍ത്തത്. ക്യാപ്റ്റന്‍റെ മറവിക്ക് ടീം അംഗങ്ങള്‍ ബസിലിരുന്ന് ആര്‍ത്തുവിളിക്കുകയും രോഹിത്തിനെ കളിയാക്കുകയും ചെയ്തു. ഒടുവില്‍ ബസ് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് സപ്പോര്‍ട്ട് സ്റ്റാഫ് അംഗമാണ് റൂമിലെത്തി വീണ്ടും പാസ്പോര്‍ട്ട് എടുത്തുകൊണ്ടുവന്ന് ക്യാപ്റ്റന് കൊടുത്തത്.
ഇന്നലെ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തശേഷം ഇത്രയും വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സമ്മാനദാനച്ചടങ്ങില്‍ രോഹിത് പറഞ്ഞിരുന്നു. വിജയത്തിന്‍റെ എല്ലാ ക്രെഡിറ്റും പേസര്‍മാര്‍ക്കാണെന്നും വ്യക്തമായ ധാരണയോടെയാണ് അവര്‍ പന്തെറിയുന്നതെന്നും രോഹിത് പറഞ്ഞു.
ടൂര്‍ണമെന്‍റില്‍ ഓരോ മത്സരങ്ങളിലും വ്യത്യസ്തരായ താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നുവെന്നും രോഹിത് വ്യക്തമാക്കി. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ മുന്‍നിര തകര്‍ന്നപ്പോള്‍ ഹാര്‍ദ്ദിക്കും കിഷനും അവസരത്തിനൊത്തുയര്‍ന്നു. പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ കോലിയും രാഹുലുമായിരുന്നു തിളങ്ങിയത്. അതുപോലെ ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഗില്ലും മികവ് കാട്ടി. ഓസ്ട്രേലിയക്കെതിരായ പരമ്പരയും അതിനുശേഷം നടക്കുന്ന ഏകദിന ലോകകപ്പുമാണ് ഇനി ലക്ഷ്യമെന്നും രോഹിത് പറഞ്ഞു.
ഏഷ്യാ കപ്പില്‍ പത്ത് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യന്‍ ടീം കീരിടം നേടുന്നത്. ഇന്നലെ കൊളംബോയില്‍ നടന്ന ഫൈനലില്‍ 10 വിക്കറ്റിനായിരുന്നു ഇന്ത്യ ലങ്കയെ തകര്‍ത്തത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സിന് ഓള്‍ ഔട്ടായി. 21 റണ്‍സ് മാത്രം വഴങ്ങിയ ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. മറുപടി ബാറ്റിംഗില്‍ 6.1 ഓവറിലാണ് ഇന്ത്യ ലക്ഷ്യത്തിലെത്തിയത്. 27 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 23 റണ്‍സോടെ ഇഷാന്‍ കിഷനും പുറത്താകാതെ നിന്നു
