നിനക്ക് വേണ്ടി എല്ലാം ഞാന്‍ തന്നെ ചെയ്യണോ; റിവ്യു എടുക്കാന്‍ നിര്‍ബന്ധിച്ച വാഷിംഗ്ടണ്‍ സുന്ദറിനോട് രോഹിത്
വാഷിംഗ്ടണ്‍ സുന്ദര്‍ ശ്രീലങ്കന്‍ ബാറ്ററായ വെല്ലാലഗെക്കെതിരെ എറിഞ്ഞ യോര്‍ക്കറില്‍ എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ അപ്പീല്‍ നിരസിച്ചു.
കൊളംബോ: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ടൈ ആയപ്പോള്‍ ഇന്ത്യക്കായി ടോപ് സ്കോററായത് രോഹിത് ശര്‍മയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സടിച്ചപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഇന്ത്യ 47.5 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായി. ജയിക്കാന്‍ 14 പന്തില്‍ ഒരു റണ്‍സ് വേണ്ടപ്പോഴായിരുന്നു ഇന്ത്യ അവസാന രണ്ട് വിക്കറ്റുകളും തുടര്‍ച്ചയായയ പന്തുകളില്‍ നഷ്ടമാക്കി ജയം കൈവിട്ടത്. 47 പന്തില്‍ 58 റണ്‍സടിച്ച രോഹിത് ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോറര്‍.
നേരത്തെ ശ്രീലങ്കന്‍ ഇന്നിംഗ്സില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ബൗള്‍ ചെയ്യുന്നതിനിടെ രോഹിത്തിന്‍റെ രസകരമായ സംഭാഷണം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തിരുന്നു. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ 29ാം ഓവറിലായിരുന്നു സംഭവം.വാഷിംഗ്ടണ്‍ സുന്ദര്‍ ശ്രീലങ്കന്‍ ബാറ്ററായ വെല്ലാലഗെക്കെതിരെ എറിഞ്ഞ യോര്‍ക്കറില്‍ എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ അമ്പയര്‍ അപ്പീല്‍ നിരസിച്ചു. ഇതോടെ വിക്കറ്റ് കീപ്പറായ കെ എല്‍ രാഹുലിനോട് ഔട്ടാണോ എന്ന് സുന്ദര്‍ ചോദിച്ചെങ്കിലും ഉറപ്പില്ലെന്ന മട്ടില്‍ രാഹുല്‍ തലയാട്ടി.
ഇംഗ്ലണ്ട് വണ്‍ ഡേ കപ്പില്‍ ബാറ്റിംഗ് വെടിക്കെട്ടുമായി പൃഥ്വി ഷാ, സെഞ്ചുറി നഷ്ടമായത് 3 റണ്‍സിന്
ഇതോടെ സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയോട് ഡിആര്‍എസ് എടുക്കണോ എന്ന് സുന്ദര്‍ ചോദിച്ചു. ഡിആര്‍എസ് ക്ലോക്ക് ഓടിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോള്‍. എന്നാല്‍ രോഹിത് നല്‍കിയ മറുപടി സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയും ചെയ്തു. നീ എന്തിനാണ് എന്നെ നോക്കുന്നത്, നിനക്ക് വേണ്ടി എല്ലാം ഞാന്‍ ചെയ്യണോ എന്നായിരുന്നു ചിരിയോടെ രോഹിത്തിന്‍റെ മറുപടി.
CAPTAIN ROHIT, WHAT A CHARACTER. 😀🔥 pic.twitter.com/WTBXdyYWnp
— Johns. (@CricCrazyJohns) August 2, 2024
റിവ്യു എടുക്കാതിരുന്ന ഇന്ത്യയുടെ തീരുമാനം ശരിയാണെന്ന് പിന്നീട് റീപ്ലേകളില്‍ വ്യക്തമായി. വെല്ലാലഗെയുടെ പാഡില്‍ കൊള്ളാത്ത പന്തിലായിരുന്നു സുന്ദര്‍ റിവ്യൂ എടുക്കാനായി രോഹിത്തിനെ നിര്‍ബന്ധിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക