Asianet News MalayalamAsianet News Malayalam

വാട്ട് എ ബ്യൂട്ടി; സ്റ്റാര്‍ക്കിനെ തല്ലിപ്പായിച്ച് ഗില്‍; കാണാം ക്ലാസിക് ഷോട്ടുകളുടെ ഘോഷയാത്ര- വീഡിയോ

ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ശുഭ്‌മാന്‍ ഗില്‍ 9.1 ഓവറില്‍ 65 റണ്‍സ് ചേര്‍ത്തു

Watch Shubman Gill special shot against Mitchell Starc in IND vs AUS 3rd ODI jje
Author
First Published Mar 22, 2023, 7:59 PM IST

ചെന്നൈ: 'ബ്യൂട്ടി മീന്‍സ് ക്വാളിറ്റി' എന്ന വാചകത്തെ അര്‍ഥവത്താക്കുന്ന ഇന്ത്യന്‍ ബാറ്ററാണ് ശുഭ്‌മാന്‍ ഗില്‍. ഗില്ലിന്‍റെ ഷോട്ടുകളില്‍ അത്രത്തോളം സൗന്ദര്യവും ക്ലാസിക് ശൈലിയും പ്രകടം. ഓസ്ട്രേലിയക്ക് എതിരെ ചെന്നൈയിലെ മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി പോലും നേടിയില്ലെങ്കിലും തന്‍റെ ക്ലാസ് വ്യക്തമാക്കുന്ന തകര്‍പ്പന്‍ ഷോട്ടുകള്‍ ഗില്ലിന്‍റെ ബാറ്റില്‍ നിന്ന് പിറന്നു. കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം പുറത്തെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ കലക്കന്‍ സിക്‌സും തുടര്‍ച്ചയായ ഫോറുകളും ഗില്‍ പറത്തി. 

ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ശുഭ്‌മാന്‍ ഗില്‍ 9.1 ഓവറില്‍ 65 റണ്‍സ് ചേര്‍ത്തു. 17 പന്തില്‍ 30 നേടിയ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. ഇന്ത്യന്‍ സ്കോര്‍ 12.2 ഓവറില്‍ 77ല്‍ നില്‍ക്കേ ശുഭ്‌മാന്‍ ഗില്ലും പുറത്തായി. 49 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു 37 റണ്‍സ് നേടിയ ഗില്ലിന്‍റെ ഇന്നിംഗ്‌സ്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് ഗില്‍ മൈതാനത്തിന്‍റെ ഏറ്റവും നീളം കൂടിയ ഭാഗത്തുകൂടെ സ്റ്റാര്‍ക്കിനെതിരെ തകര്‍പ്പന്‍ സിക്‌സര്‍ നേടിയത്. ഇതിന് ശേഷം അഞ്ചാം ഓവറില്‍ സ്റ്റാര്‍ക്ക് വീണ്ടും പന്തെടുത്തപ്പോള്‍ അടുത്തടുത്ത പന്തുകളില്‍ ഗില്‍ ക്ലാസിക് ബൗണ്ടറി നേടി. 

ചെന്നൈ ഏകദിനത്തില്‍ ഇന്ത്യക്ക് മുന്നില്‍ 270 റണ്‍സ് വിജയലക്ഷ്യമാണ് ഓസീസ് വച്ചുനീട്ടിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറില്‍ 269 റണ്‍സില്‍ എല്ലാവരും പുറത്തായി. 31 പന്തില്‍ 33 റണ്ണുമായി ട്രാവിസ് ഹെഡും 47 പന്തില്‍ 47 റണ്‍സുമായി മിച്ചല്‍ മാര്‍ഷും നല്‍കിയ തുടക്കം മുതലാക്കാന്‍ ഓസീസിനായില്ല. നായകന്‍ സ്റ്റീവ് സ്‌മിത്ത്(0), ഡേവിഡ് വാര്‍ണര്‍(23), മാര്‍നസ് ലബുഷെയ്‌ന്‍(28), അലക്‌സ് ക്യാരി(38), മാര്‍ക്കസ് സ്റ്റോയിനിസ്(25), ഷോണ്‍ അബോട്ട്(26), ആഷ്‌ടണ്‍ അഗര്‍(17), മിച്ചല്‍ സ്റ്റാര്‍ക്ക്(10), ആദം സാംപ(10*) എന്നിങ്ങനെയായിരുന്നു സ്കോര്‍. ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും മൂന്ന് വീതവും മുഹമ്മദ് സിറാജും അക്‌സര്‍ പട്ടേലും രണ്ട് വീതവും വിക്കറ്റ് നേടി. 

മുംബൈയില്‍ നാട്ടു നാട്ടു എങ്കില്‍ ചെന്നൈയില്‍ ലുങ്കി ഡാന്‍സ്; വീണ്ടും കോലി വൈറല്‍

Follow Us:
Download App:
  • android
  • ios