എന്നാല്‍ റീപ്ലേ പരിശോധിച്ച ശേഷം അമ്പയര്‍ റൂട്ട് ഔട്ട് ആണെന്ന് വിധിച്ചു. റീപ്ലേകളില്‍ സ്മിത്ത് ക്യാച്ച് കൈയിലൊതുക്കുന്നുണ്ടെങ്കിലും പന്ത് നിലത്ത് തട്ടുന്നതും വ്യക്തമായിരുന്നു. എന്നിട്ടും അമ്പയര്‍ ഔട്ട് വിളിച്ചതാണ് ആരാധകരെ അമ്പരപ്പിച്ചത്.

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിനെ പുറത്താക്കാനായി സ്റ്റീവ് സ്മിത്ത് എടുത്ത ക്യാച്ചിനെച്ചൊല്ലി വിവാദം. ഓസ്ട്രേലിയന്‍ പേസര്‍മാരുടെ ഷോര്‍ട്ട് ബോള്‍ തന്ത്രത്തില്‍ കുടുങ്ങിയാണ് 10 റണ്‍സെടുത്ത റൂട്ട് പുറത്തായത്. അതിന് മുമ്പ് വ്യക്തിഗത സ്കോര്‍ ഒന്നില്‍ നില്‍ക്കെ കാമറൂണ്‍ ഗ്രീനിന്‍റെ ഷോര്‍ട്ട് പിച്ച് പന്തില്‍ പുള്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച റൂട്ടിനെ വിക്കറ്റിന് പിന്നില്‍ അലക്സ് ക്യാരി ക്യാച്ചെടുത്ത് പുറത്താക്കിയിരുന്നു.

Scroll to load tweet…

എന്നാല്‍ ഗ്രീനിന്‍റെ പന്ത് ഫ്രണ്ട് ഫൂട്ട് നോബോളായതോടെ റൂട്ട് ഔട്ടാകാതെ രക്ഷപ്പെട്ടു. അതിന് ശേഷം ബെന്‍ ഡക്കറ്റ് സെഞ്ചുറിക്ക് അരികെ പുറത്തായതിന് പിന്നാലെയാണ് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ഷോര്‍ട്ട് ബോളില്‍ പുള്‍ ഷോട്ട് കളിച്ച റൂട്ടിനെ ഷോര്‍ട്ട് സ്ക്വയര്‍ ലെഗ്ഗില്‍ സ്റ്റിവ് സ്മിത്ത് ഓടിപ്പിടിച്ചത്. പന്ത് കൈയിലൊതുക്കും മുമ്പ് നിലത്ത് തട്ടിയിരുന്നോ എന്ന് സംശയമുള്ളതിനാല്‍ റൂട്ട് ക്രീസ് വിട്ടില്ല.

എന്നാല്‍ റീപ്ലേ പരിശോധിച്ച ശേഷം അമ്പയര്‍ റൂട്ട് ഔട്ട് ആണെന്ന് വിധിച്ചു. റീപ്ലേകളില്‍ സ്മിത്ത് ക്യാച്ച് കൈയിലൊതുക്കുന്നുണ്ടെങ്കിലും പന്ത് നിലത്ത് തട്ടുന്നതും വ്യക്തമായിരുന്നു. എന്നിട്ടും അമ്പയര്‍ ഔട്ട് വിളിച്ചതാണ് ആരാധകരെ അമ്പരപ്പിച്ചത്. സ്മിത്തിന്‍റെ വിരലുകള്‍ പന്തിന് അടിവശത്തായിരുന്നു എന്നതുകൊണ്ടാണ് തേര്‍ഡ‍് അമ്പയര്‍ അത് ഔട്ട് വിധിച്ചതെന്നാണ് വിശദീകരണം.

Scroll to load tweet…

'ഇത്ര ചീപ്പായിരുന്നോ ലാബുഷെയ്ന്‍', പിച്ചില്‍ വീണ ച്യൂയിംഗ് ഗം എടുത്ത് വായിലിട്ട് ഓസീസ് താരം-വീഡിയോ

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കാന്‍ കമറൂണ്‍ ഗ്രീനെടുത്ത വിവാദ ക്യാച്ചിന് സമാനമായിരുന്നു സ്മിത്തിന്‍റെ ക്യാച്ചും. അന്നും ഗ്രീന്‍ ക്യാച്ച് കൈയിലൊതുക്കുമ്പോള്‍ പന്ത് നിലത്ത് തട്ടിയിരുന്നു എന്ന് വ്യക്തമായിരുന്നെങ്കിലും കൈവിരലുകള്‍ പന്തിന് അടിവശത്തുണ്ടെന്നതുകൊണ്ട് അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു.

Scroll to load tweet…

ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 278-4 എന്ന സ്കോറിലാണ് കളി നിര്‍ത്തിയത്. 45 റണ്‍സോടെ ഹാരി ബ്രൂക്കും 17 റണ്‍സോടെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സുമാണ് ക്രീസില്‍.