ക്രൈസ്റ്റ്‌ചര്‍ച്ച്: ലോക ക്രിക്കറ്റിലെ മികച്ച ഫീല്‍ഡിംഗ് നിരകളിലൊന്നാണ് ന്യൂസിലന്‍ഡ്. ക്രൈസ്റ്റ്‌ചര്‍ച്ചില്‍ നടന്നുകൊണ്ടിരിക്കുന്ന രണ്ടാം ടെസ്റ്റിലും ഇത് തെളിയിക്കപ്പെട്ടു. ആദ്യദിനം ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷായെ പുറത്താക്കാന്‍ ടോം ലാഥം എടുത്ത ക്യാച്ചാണ് ശ്രദ്ധേയമാകുന്നത്. 

Read more: ക്രൈസ്റ്റ്‌ചര്‍ച്ചില്‍ ഇന്ത്യക്ക് തകര്‍ച്ച; മുന്‍നിര മടങ്ങി; ഷായുടെ അര്‍ധ സെഞ്ചുറി മാത്രം ആശ്വാസം

അതിവേഗം തുടങ്ങിയ ഷാ അര്‍ധ സെഞ്ചുറി പിന്നിട്ട് കുതിക്കുകയായിരുന്നു. എന്നാല്‍ ഉയരക്കാരന്‍ പേസര്‍ കെയ്‌ല്‍ ജമൈസണ്‍ എറിഞ്ഞ 20-ാം ഓവറിലെ ആദ്യ പന്തില്‍ ഷായ്‌ക്ക് പിഴച്ചു. പന്ത് ബാറ്റിലുരസി നേരെ സ്ലിപ്പിലേക്ക്. എന്നാല്‍ പന്ത് ഫീല്‍ഡര്‍മാര്‍ക്ക് മുകളിലൂടെ ബൗണ്ടറി കടക്കും എന്ന് തോന്നിച്ചു. പക്ഷേ, രണ്ടാം സ്ലിപ്പില്‍ ടോം ലാഥം പന്ത് സാഹസികമായി കൈപ്പിടിയിലൊതുക്കി. ഉയര്‍ന്നുചാടി ഒറ്റകൈയില്‍ പന്ത് കുരുക്കുകയായിരുന്നു ലാഥം. 

ക്രൈസ്റ്റ്‌ചര്‍ച്ചില്‍ 64 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സ് പൃഥ്വി ഷാ നേടി. പുറത്താകുന്നതിന് തൊട്ടുമുമ്പുള്ള ഓവറില്‍ നീല്‍ വാഗ്‌നറെ സിക്‌സര്‍ പറത്തിയാണ് ഷാ അര്‍ധം പൂര്‍ത്തിയാക്കിയത്. 61 പന്തില്‍ നിന്നായിരുന്നു ഫിഫ്റ്റി. ടെസ്റ്റില്‍ ഷായുടെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്. 

Read more: ഏകദിനശൈലിയില്‍ അര്‍ധ സെഞ്ചുറി; റെക്കോര്‍ഡ് ബുക്കില്‍ സച്ചിന് പിന്നിലെത്തി പൃഥ്വി ഷാ