Asianet News MalayalamAsianet News Malayalam

പറവയല്ല, മാര്‍ക്രമാണ്! അമ്പരപ്പിക്കുന്ന ക്യാച്ചുമായി താരം; നൂറ്റാണ്ടിലെ ക്യാച്ചുകളിലൊന്നെന്ന് സോഷ്യല്‍ മീഡിയ

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് അടിച്ചെടുത്തത്. ഡേവിഡ് മലാന്റെ 63 റണ്‍സാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

watch video aiden markram took a stunner in south africa t20
Author
First Published Feb 7, 2024, 9:42 AM IST

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് ക്വാളിഫയറില്‍ തകര്‍പ്പന്‍ ക്യാച്ചുമായി സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പ് ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം. ഡര്‍ബന്‍ സൂപ്പര്‍ ജെയന്റ്‌സിനെതിരായ മത്സരത്തില്‍ മാര്‍ക്രം അവിശ്വസനീയ ക്യാച്ച് കയ്യിലൊതുക്കിയത്. മത്സരം 51 റണ്‍സിസ് സണ്‍റൈസേഴ്‌സ് ജയിക്കുകയും ചെയ്തു. ആദ്യ ക്വാളിഫയര്‍ ജയിച്ചതോടെ ടീം ഫൈനലില്‍ പ്രവേശിച്ചു. ബാറ്റിംഗിലും തിളങ്ങാന്‍ മാര്‍ക്രമിനായിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സണ്‍റൈസേഴ്‌സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സാണ് അടിച്ചെടുത്തത്. ഡേവിഡ് മലാന്റെ 63 റണ്‍സാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മാര്‍ക്രം 23 പന്തില്‍ 30 റണ്‍സെടുത്തിരുന്നു. ജോര്‍ദാന്‍ ഹെര്‍മാന്‍ (21), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (14), പാട്രിക് ക്രുഗര്‍ (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ടോം ആബെല്‍ (2), മാര്‍കോ ജാന്‍സന്‍ (2), സൈമണ്‍ ഹാര്‍മര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ലിയാം ഡ്വസണ്‍ (9), ഡാനിയേല്‍ വോറല്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു.

സച്ചിനും ദ്രാവിഡും ഗവാസ്‌ക്കറും കാത്തിരിക്കുന്നു! വിരാട് കോലി വന്നുകേറുക എലൈറ്റ് പട്ടികയിലേക്ക്

മറുപടി ബാറ്റിംഗില്‍ മോശം തുടക്കമായിരുന്നു ഡര്‍ബന്. 13 റണ്‍സെടുക്കുന്നതിനെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ടോണി ഡി സോര്‍സി (7), മാത്യൂ ബ്രീട്‌സ്‌കെ (3), സ്മട്ട്‌സ് (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതില്‍ സ്മട്ട്‌സിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഒറ്റ്‌നീല്‍ ബാര്‍ട്ട്മാനെ ലോംഗ് ഓണിലേക്ക് കളിക്കാനുള്ള ശ്രമമാണ് മാര്‍ക്രം പറന്ന് കയ്യിലൊതുക്കിയത്. ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. വീഡിയോ കാണാം...

മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയതോടെ ഡര്‍ബന് തോല്‍വി സമ്മതിക്കേണ്ടിവുന്നു. 19.3 ഓവറില്‍ 106ന് പുറത്താവുകയായിരുന്നു ഡര്‍ബന്‍. 38 റണ്‍സെടുത്ത വിയാന്‍ മള്‍ഡര്‍, ഹെന്റിച്ച് ക്ലാസന്‍ (23), ക്വിന്റണ്‍ ഡി കോക്ക് (20) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.

Latest Videos
Follow Us:
Download App:
  • android
  • ios