അശ്വിന്‍ കാരണം ഇംഗ്ലണ്ടിന് അഞ്ച് റണ്‍ പെനാല്‍റ്റിയിലൂടെ ലഭിച്ചിരുന്നു. അശ്വിന്‍ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യുന്നതിനിടെ പിച്ചിലൂടെ ഓടിയതാണ് വിനയായത്.
രാജ്‌കോട്ട്: ടെസ്റ്റ് ക്രിക്കറ്റില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കി ആര്‍ അശ്വിന്‍. ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ സാക് ക്രൗളിയെ പുറത്താക്കിയാണ് അശ്വിന്‍ 500 നേട്ടം ആഘോഷിച്ചത്. ടെസ്റ്റില്‍ മാന്ത്രിക സംഖ്യയിലെത്തുന്ന ഒമ്പതാമത്തെ ബൗളറാണ് അശ്വിന്‍. മുത്തയ്യ മുരളീധരന്‍ (800), ഷെയ്ന്‍ വോണ്‍ (708), ജെയിംസ് ആന്‍ഡേഴ്‌സണ്‍ (696), അനില്‍ കുംബ്ലെ (616), സ്റ്റുവര്‍ട്ട് ബ്രോഡ് (604), ഗ്ലെന്‍ മഗ്രാത് (563), ക്വേര്‍ട്‌നി വാല്‍ഷ് (519), നതാന്‍ ലിയോണ്‍ (517) എന്നിവരാണ് അശ്വിന് മുമ്പ് 500 വിക്കറ്റ് നേടിയബൗളര്‍മാര്‍.
മറ്റുചില നേട്ടങ്ങളും അശ്വിനെ തേടിയെത്തി. ഏറ്റവും കുറവ് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 500 വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ ബൗളറാണ് അശ്വിന്‍. 98-ാം ടെസ്റ്റിലാണ് അശ്വിന്റെ നേട്ടം. 87 ടെസ്റ്റില്‍ നിന്ന് 500 വിക്കറ്റ് വീഴ്ത്തിയ മുരളീധരന് പിന്നിലാണ് അശ്വിന്‍. അനില്‍ കുംബ്ലെ (105), ഷെയ്ന്‍ വോണ്‍ (108), മഗ്രാത് (110) എന്നിവരാണ് പിന്നില്‍. 500ലെത്താന്‍ അശ്വിന് 25714 പന്തുകളാണ് വേണ്ടിവന്നത്. എറിഞ്ഞ പന്തുകളുടെ അടിസ്ഥാനത്തില്‍ രണ്ടാമതാണ് അശ്വിന്‍. 25528 പന്തുകള്‍ എറിഞ്ഞ മഗ്രാത്താണ് ഒന്നാമന്‍. ആന്‍ഡേഴ്‌സണ്‍ (28150), ബ്രോഡ് (28430), വാല്‍ഷ് (28833) എന്നിവര്‍ പിറകില്‍.
നേരത്തെ, അശ്വിന്‍ കാരണം ഇംഗ്ലണ്ടിന് അഞ്ച് റണ്‍ പെനാല്‍റ്റിയിലൂടെ ലഭിച്ചിരുന്നു. അശ്വിന്‍ ഇന്ത്യക്ക് വേണ്ടി ബാറ്റ് ചെയ്യുന്നതിനിടെ പിച്ചിലൂടെ ഓടിയതാണ് വിനയായത്. അംപയര്‍ താക്കീത് ചെയ്തിട്ടും അശ്വിന്‍ ഇതുതന്നെ ചെയ്തു. അതിന് പെനാല്‍റ്റി ആയിട്ടാണ് ഇംഗ്ലണ്ടിന് അഞ്ച് റണ്‍ നല്‍കിയതത്. ഇംഗ്ലണ്ടിന് ആദ്യ റണ്‍ ലഭിച്ചപ്പോള്‍ തന്നെ പെനാല്‍റ്റി റണ്‍ സ്‌കോറിനോട് ചേര്‍ക്കപ്പെട്ടു.
അശ്വിന്‍ ഗംഭീര പണി തന്നു! ആദ്യ പന്തെറിയും മുമ്പ് ഇംഗ്ലണ്ടിന് അഞ്ച് റണ്‍; കാരണം അറിയാം
രാജ്‌കോട്ടില്‍ ഇന്ത്യ 445 റണ്‍സിന് പുറത്തായിരുന്നു. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ 400 കടത്തിയത്. അരങ്ങേറ്റക്കാരായ സര്‍ഫറാസ് ഖാന്‍ (62), ദ്രുവ് ജുറല്‍ (46), അശ്വിന്‍ (37), ജസ്പ്രിത് ബുമ്ര () നിര്‍ണായക സംഭാവന നല്‍കി. ഇംഗ്ലണ്ടിന് വേണ്ടി മാര്‍ക്ക് വുഡ് നാല് വിക്കറ്റ് വീഴ്ത്തി. റെഹാന്‍ അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്.

