ആദ്യ 12 ടെസ്റ്റുകളില്‍ 500 റണ്‍സ് നേടുന്നതിനൊപ്പം 50 വിക്കറ്റ് സ്വന്തമാക്കുന്ന അഞ്ചാമത്തെ താരാമാവാനും അക്‌സറിന് സാധിച്ചു. ഇതിനിടെ ഹെഡിനെ പുറത്താക്കിയ പന്തും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി.
അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ട്രാവിസ് ഹെഡിനെ പുറത്താക്കിയതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് സാധിച്ചിരുന്നു. ആദ്യ 12 ടെസ്റ്റുകളില്‍ 500 റണ്‍സ് നേടുന്നതിനൊപ്പം 50 വിക്കറ്റ് സ്വന്തമാക്കുന്ന അഞ്ചാമത്തെ താരാമാവാനും അക്‌സറിന് സാധിച്ചു. ഇതിനിടെ ഹെഡിനെ പുറത്താക്കിയ പന്തും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായി.
സെഞ്ചുറിക്ക് പത്ത് റണ്‍സ് അകലെ നില്‍ക്കുമ്പോഴാണ് ഇടങ്കയ്യനായ ഹെഡ് മടങ്ങുന്നത്. അക്‌സറിന്റെ പന്ത് കവറിലൂടെ കൡക്കാന്‍ ശ്രമിക്കുമ്പോള്‍ കുത്തിത്തിരിഞ്ഞ് പന്ത് സ്റ്റംപിലേക്ക്. വീഡിയോ കാണാം...
50 വിക്കറ്റിന് പിന്നാലെ ഒരു ഇന്ത്യന്‍ റെക്കോര്‍ഡും അക്‌സറിനെ തേടിയെത്തി. ഏറ്റവും കുറഞ്ഞ പന്തുകളില്‍ 50 വിക്കറ്റ് നേടുന്ന താരമായിരിക്കുകയാണ് അക്‌സര്‍. 2205 പന്തുകള്‍ക്കിടെയാണ് താരം 50 വിക്കറ്റ് സ്വന്തമാക്കിയത്. 2465 പന്തുകള്‍ക്കിടെ 50 വിക്കറ്റ് നേടിയ ജസ്പ്രിത് ബുമ്ര രണ്ടാം സ്ഥാനത്ത്. കര്‍സന്‍ ഗാവ്രി 2534 പന്തുകള്‍ക്കിടെ നേട്ടം സ്വന്തമാക്കി. ആര്‍ അശ്വിനും ആദ്യ നാല് താരങ്ങളിലുണ്ട്. 2597 പന്തുകളിലാണ് അശ്വിന്‍ 50 പൂര്‍ത്തിയാക്കിയത്.
ആദ്യ 12 ടെസ്റ്റുകളില്‍ 500 റണ്‍സ് നേടുന്നതിനൊപ്പം 50 വിക്കറ്റ് സ്വന്തമാക്കുന്ന അഞ്ചാമത്തെ താരാമാവാനും അക്‌സറിന് സാധിച്ചു. മുന്‍ ഓസീസ് താരം ജാക്ക് ഗ്രിഗറി (744 റണ്‍സ്, 57 വിക്കറ്റ്), മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഓബ്രി ഫോള്‍ക്ക്‌നര്‍ (682 റണ്‍സ്, 52 വിക്കറ്റ്), ആര്‍ അശ്വിന്‍ (596 റണ്‍സ്, 63 വിക്കറ്റ്), ഇയാന്‍ ബോതം (549 റണ്‍സ്, 70 വിക്കറ്റ്) എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍.
അതേസമയം, നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഓസ്‌ട്രേലിയ അവസാന ദിനം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തിരിക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു. മര്‍നസ് ലബുഷെയ്ന്‍ (63), സ്റ്റീവന്‍ സ്മിത്ത് (10) എന്നിവര്‍ പുറത്താവാതെ നിന്നു. ട്രാവിസ് ഹെഡ് (90), മാത്യു കുനെമന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. സ്‌കോര്‍: ഓസ്‌ട്രേലിയ 480, 175 & ഇന്ത്യ 571. നേരത്തെ ഓസീസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 480നെതിരെ ഇന്ത്യ 571ന് പുറത്താവുകയായിരുന്നു. വിരാട് കോലി (186), ശുഭ്മാന്‍ ഗില്‍ (128) എന്നിവരാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സമനിലയോടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.
