25 പന്തില്‍ 35 റണ്‍സ് നേടിയ മാര്‍കസ സ്‌റ്റോയിനിസിന്റെ പ്രകടനം ഓസ്‌ട്രേലിയന്‍ ടീമിന് നിര്‍ണായകമായിരുന്നു. സ്‌റ്റോയിനിസ് സിക്‌സടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈനില്‍ ബാരി മക്കാര്‍ത്തി അസാമാന്യ മെയ്‌വഴക്കത്തോടെ തടഞ്ഞിട്ടിരുന്നു.

ബ്രിസ്‌ബേന്‍: ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരെ ഓസ്‌ട്രേലിയ 42 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ടോസ്് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് വിക്കറ്റാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡ് 18.1 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. 48 പന്തില്‍ 71 റണ്‍സ് നേടി ലോര്‍കന്‍ ടക്കര്‍ പുറത്താവാതെ നിന്നു. ജയത്തോടെ ഓസീസ് സെമി പ്രതീക്ഷകള്‍ സജീവമാക്കി. നാല് മത്സരങ്ങളില്‍ അഞ്ച് പോയിന്റുള്ള അവര്‍ രണ്ടാമതാണ്.

25 പന്തില്‍ 35 റണ്‍സ് നേടിയ മാര്‍കസ സ്‌റ്റോയിനിസിന്റെ പ്രകടനം ഓസ്‌ട്രേലിയന്‍ ടീമിന് നിര്‍ണായകമായിരുന്നു. സ്‌റ്റോയിനിസ് സിക്‌സടിക്കാനുള്ള ശ്രമം ബൗണ്ടറി ലൈനില്‍ ബാരി മക്കാര്‍ത്തി അസാമാന്യ മെയ്‌വഴക്കത്തോടെ തടഞ്ഞിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നതും ആ വീഡിയോയാണ്. മാര്‍ക് അഡൈര്‍ എറിഞ്ഞ 15-ാം ഓവറിന്റെ രണ്ടാം പന്തിലാണ് സംഭവം. സ്റ്റോയിനിസ് നേരെ പായിച്ച് ഷോട്ട് അന്തരീക്ഷത്തില്‍ ഉയര്‍ന്നുപൊങ്ങി. എന്നാല്‍ പന്ത് നിലത്തുവീഴും മുമ്പ് മക്കാര്‍ത്തി കയ്യിലൊതുക്കി. എന്നാല്‍ നിയന്ത്രണം വിടുമെന്നായപ്പോള്‍ താരം ഗ്രൗണ്ടിലേക്ക് എറിയുകയായിരുന്നു. വീഡിയോ കാണാം..

View post on Instagram

നേരത്തെ ഫിഞ്ചിന്റെ പ്രകടനമാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മാര്‍കസ് സ്‌റ്റോയിനിസ് (35), മിച്ചല്‍ മാര്‍ഷ് (28) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഡേവിഡ് വാര്‍ണര്‍ (3) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. മൂന്നാം ഓവറിലാണ് താരം മടങ്ങുന്നത്. മാക്‌സ്‌വെല്ലും (13) അവസരത്തിനൊത്ത് ഉയര്‍ന്നില്ല. സ്‌റ്റോയിനിസിന്റെ പ്രകടനമാണ് സ്‌കോര്‍ 170 കടക്കാന്‍ സഹായിച്ചത്. ടിം ഡേവിഡ് (15), മാത്യു വെയ്ഡ് (7) പുറത്താവാതെ നിന്നു. ബാരി മക്കാര്‍ത്തി അയല്‍ലന്‍ഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഷ്വാ ലിറ്റിലിന് രണ്ട് വിക്കറ്റുണ്ട്.

ന്യൂസിലന്‍ഡിനെതിരെ ഏകദിന- ടി20 പരമ്പര: സഞ്ജു ടീമില്‍, സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം

മറുപടി ബാറ്റിംഗില്‍ 48 പന്തില്‍ 71 റണ്‍സ് നേടിയ ലോര്‍കന്‍ ടക്കറാണ് അയര്‍ലന്‍ഡിനായി മികച്ച പ്രകടനം പുറത്തെടത്തുത്. ജയത്തോടെ ഓസീസ് സെമി പ്രതീക്ഷകള്‍ സജീവമാക്കി. നാല് മത്സരങ്ങളില്‍ അഞ്ച് പോയിന്റുള്ള അവര്‍ രണ്ടാമത്.