ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിലെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റാണ് ചേതേശ്വര്‍ പൂജാര. പൊതുവെ സൗമ്യമായ പ്രകൃതമാണ് പൂജാരയുടേത്. ടോപ്പ് ഓര്‍ഡറില്‍ കളിക്കുന്ന താരം അത്യപൂര്‍വമായെ  പന്തെറിയാറൂള്ളു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരിക്കല്‍ മാത്രമാണ് പൂജാര പന്തെറിഞ്ഞത്. 2015ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ദില്ലിയിലായിരുന്നു അത്. എന്നാല്‍ ഇന്ന് ഉത്തര്‍ പ്രദേശിനെതിരെ നടന്ന രഞ്ജി ട്രോഫിയില്‍ വിദര്‍ഭയ്ക്കായി താരം പന്തെറിഞ്ഞു. രണ്ടാം പന്തില്‍ തന്നെ താരം വിക്കറ്റ് നേടുകയും ചെയ്തു.

വിക്കറ്റ് നേടിയ സന്തോഷം പൂജാര മതിമറന്ന് ആഘോഷിക്കുകയും  ചെയ്തു. സഹതാരങ്ങളുടെ അടുത്തേക്ക് ഓടിയ പൂജാര വായുവില്‍ മുഷ്ടി ചുരുട്ടി ചാടുകയും ചെയ്തു. ഈ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചോടെ സംഭവം വൈറലായി. വീഡിയോ കണ്ട ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ ഒരു ട്രോളോടെ തന്നെ മറുപടി നല്‍കി. ബാറ്റ്‌സ്മാന്‍ എന്ന ലേബല്‍ മാറ്റി ആള്‍ റൗണ്ടറായ നിമിഷമെന്ന ക്യാപ്ഷനോടെയാണ് പൂജാര വീഡിയോ പങ്കുവച്ചത്.

വിക്കറ്റ് ആഘോഷം നടത്താന്‍ കാണിക്കുന്ന അതേ അതേ ഊര്‍ജസ്വലത വിക്കറ്റിന് ഇടയിലും ഓടുമ്പോഴും കാണിക്കാമെന്നായിരുന്നു ധവാന്റെ ട്രോള്‍ കമന്റ്. അശ്വിനും കമന്റുമായെത്തി. ഇനിയും പന്തെറിയാന്‍ ശ്രമിക്കണമെന്നായിരുന്നു അശ്വിന്റെ കമന്റ്. വീഡിയോ കാണാം...  

 
 
 
 
 
 
 
 
 
 
 
 
 

The day when I changed my Batsman status to an All-rounder 😂😂

A post shared by Cheteshwar Pujara (@cheteshwar_pujara) on Dec 27, 2019 at 6:32am PST