കഴിഞ്ഞ ടെസ്റ്റിൽ  ഫീൽഡറായിട്ടാണ് ഇറങ്ങിയിരുന്നെങ്കിൽ ഇത്തവണ ബാറ്റ്സ്മാനായിട്ടാണ് ജാർവിസ് ഗ്രൗണ്ടിലിറങ്ങിയത്. 

ലീഡ്‌സ്‌: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലും ഗ്രൗണ്ട് കയ്യിലെടുത്ത് ഡാനിയേൽ ജാർവിസ് (ജാർവോ). കഴിഞ്ഞ ടെസ്റ്റിൽ ഫീൽഡറായിട്ടാണ് ഇറങ്ങിയിരുന്നെങ്കിൽ ഇത്തവണ ബാറ്റ്സ്മാനായിട്ടാണ് ജാർവിസ് ഗ്രൗണ്ടിലിറങ്ങിയത്. 

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ രോഹിത് ശർമ പുറത്തായ ശേഷമാണ് ജാർവിസിന്റെ വരവ്. അതും ഹെൽമറ്റും പാഡും ഗ്ലാസുമണിഞ്ഞ്. വീഡിയോ കാണാം ...

Scroll to load tweet…

ക്രീസിലെത്തിയ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥർ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. പിന്നീട് ബലപ്രയോഗത്തിലൂടെ പിടിച്ചു മാറ്റുകയായിരുന്നു. 

സംഭവം തമാശയായെടുത്ത ഇന്ത്യൻ താരം ആർ അശ്വിൻ ഇതിനെ കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ജാർവിസിനെ പോലെയുള്ളവർ താരങ്ങൾക്ക് ഭീഷണിയാണെന്നും ഗ്രൗണ്ടിൽ നിന്ന് വിലക്കണമെന്നും ചില ആരാധകർ അഭിപ്രായപ്പെട്ടു.

Scroll to load tweet…