Asianet News MalayalamAsianet News Malayalam

താഴത്തില്ലെടാ! പാകിസ്ഥാനെതിരെ പുഷ്പ സ്റ്റൈലില്‍ സെഞ്ചുറി ആഘോഷിച്ച് വാര്‍ണര്‍, ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക്

ഇന്ന് പാകിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയപ്പോഴും വാര്‍ണര്‍ അത്തരത്തില്‍ ആഘോഷിക്കാന്‍ മറന്നില്ല. വായുവില്‍ ഉയര്‍ന്ന് ചാടി പഞ്ച് ചെയ്ത അദ്ദേഹം പുഷ്പയിലെ രംഗവും ഓര്‍ത്തു

watch video david warner celebrates his century with pushpa style saa
Author
First Published Oct 20, 2023, 4:26 PM IST

ബംഗളൂരു: ഇന്ത്യയില്‍ നിറയെ ആരാധകരുണ്ട് ഓസ്ട്രലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലൂടെയാണ് അദ്ദേഹം ഇത്രയും ആരാധകരെ ഉണ്ടാക്കിയെടുത്തത്. ഇന്ത്യ തന്റെ രണ്ടാം വീടാണെന്ന് വാര്‍ണര്‍ ഒരിടയ്ക്ക് പറഞ്ഞിട്ടുമുണ്ട്. ഇന്ത്യയില്‍ ലോകകപ്പ് കളിക്കുന്ന സന്തോഷവും വാര്‍ണര്‍ക്കുണ്ട്. ഇന്ത്യന്‍ സിനിമകള്‍ പിന്തുടരുന്ന അദ്ദേഹം തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്റെ കടുത്ത ആരാധകനുമാണ്. അല്ലുവിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്പയിലെ രംഗങ്ങളും നൃത്തവുമെല്ലാം അദ്ദേഹം അനുകരിക്കാറുമുണ്ട്.

ഇന്ന് പാകിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടിയപ്പോഴും വാര്‍ണര്‍ അത്തരത്തില്‍ ആഘോഷിക്കാന്‍ മറന്നില്ല. വായുവില്‍ ഉയര്‍ന്ന് ചാടി പഞ്ച് ചെയ്ത അദ്ദേഹം പുഷ്പയിലെ രംഗവും ഓര്‍ത്തു. പുഷ്പ സെലിബ്രേഷനാണ് വാര്‍ണര്‍ നടത്തിയത്. വീഡിയോ കാണാം... 

ലോകകപ്പില്‍ അഞ്ചാം സെഞ്ചുറിയാണ് വാര്‍ണര്‍ നേടിയത്. രോഹിത് ശര്‍മ (7), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (6) എന്നിവരാണ് ഇനി വാര്‍ണര്‍ക്ക് മുന്നില്‍. റിക്കി പോണ്ടിംഗ്, കുമാര്‍ സംഗക്കാര എന്നിവരും അഞ്ച് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. വാര്‍ണര്‍ക്ക് പുറമെ മിച്ചല്‍ മാര്‍ഷും സെഞ്ചുറി കണ്ടെത്തിയപ്പോള്‍ കൂറ്റന്‍ സ്‌കോറിലേക്കാണ് ഓസീസ് നീങ്ങുന്നത്. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 33 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 245 റണ്‍സെടുത്തിട്ടുണ്ട് ഓസീസ്. 

നേരത്തെ മാറ്റമൊന്നുമില്ലാതെയാണ് ഓസീസ് ഇറങ്ങിയത്. പാകിസ്ഥാന്‍ ഒരു മാറ്റം വരുത്തി. വൈസ് ക്യാപ്റ്റന്‍ ഷദാബ് ഖാന് പകരം ഉസാമ മിര്‍ ടീമിലെത്തി.

പാകിസ്ഥാന്‍: അബ്ദുള്ള ഷെഫീഖ്, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഹാസന്‍ അലി, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്. 

ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്സ്വെല്‍, മാര്‍കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.

'കോലി സ്വാര്‍ഥനായി കളിച്ചിട്ടില്ല, സിംഗിള്‍ നിരസിച്ചത് ഞാന്‍'; വന്‍ വെളിപ്പെടുത്തലുമായി കെ എല്‍ രാഹുല്‍

Follow Us:
Download App:
  • android
  • ios