ഇന്ത്യന്‍ താരങ്ങള്‍ക്ക് വിരുന്നൊരുക്കി മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി. ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനം നടക്കുന്നത് ധോണിയുടെ നാടായ റാഞ്ചിയിലാണ്. നാളെ നടക്കുന്ന മത്സരത്തിനായി താരങ്ങളെല്ലാം റാഞ്ചിയിലെത്തിയിട്ടുണ്ട്.
റാഞ്ചി: ഇന്ത്യന്‍ താരങ്ങള്‍ക്ക് വിരുന്നൊരുക്കി മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി. ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനം നടക്കുന്നത് ധോണിയുടെ നാടായ റാഞ്ചിയിലാണ്. നാളെ നടക്കുന്ന മത്സരത്തിനായി താരങ്ങളെല്ലാം റാഞ്ചിയിലെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ധോണിയും ഭാര്യ സാക്ഷിയും ഇന്ത്യന്‍ താരങ്ങളെ വിരുന്നിന് വിളിച്ചത്.
വിരുന്നിനിടെയുള്ള ഫോട്ടോകള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ പങ്കുവെക്കുകയും ചെയ്തു. ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, എം.എസ് ധോണി, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് ധോണി പങ്കുവച്ചത്. ഫോട്ടോ ക്യാപ്ഷനില്‍ കോലി ധോണിക്ക് നന്ദി പറയുന്നുമുണ്ട്.
നേരത്തെ, ധോണിയുടെ വാഹനമായ ഹമ്മറില്‍ കേദാര്‍ ജാദവിനേയും ഋഷഭ് പന്തിനേയും ഇരുത്തി നഗരം ചുറ്റിച്ചിരുന്നു. വാഹനപ്രേമിയായ ധോണി സ്വന്തം നാട്ടിലെത്തുമ്പോഴെല്ലാം ഇത്തരത്തില്‍ തന്റെ ഇഷ്ട വാഹനത്തില്‍ നഗര പ്രദക്ഷിണം നടത്താറുണ്ട്.
