ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്ക് ബൈക്കുകളോടുള്ള പ്രിയം പുതുമയേറിയ വാര്‍ത്തയൊന്നുമല്ല. ക്രിക്കറ്റ് കഴിഞ്ഞാല്‍ ധോണി പ്രാധാന്യം നല്‍കുന്നു ഒരു കാര്യം ബൈക്കുകള്‍ക്കാണ്. 

റാഞ്ചി: ഇന്ത്യന്‍ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിക്ക് ബൈക്കുകളോടുള്ള പ്രിയം പുതുമയേറിയ വാര്‍ത്തയൊന്നുമല്ല. ക്രിക്കറ്റ് കഴിഞ്ഞാല്‍ ധോണി പ്രാധാന്യം നല്‍കുന്നു ഒരു കാര്യം ബൈക്കുകള്‍ക്കാണ്. കാറുകളോടും അതുപോലെ പ്രിയമുണ്ട് ധോണിക്ക്. ലോകത്ത് വിരലില്‍ എണ്ണാന്‍ മാത്രമുള്ള ഹെല്‍ക്യാറ്റ് തുടങ്ങി പഴയതും പുതിയതുമായ നിരവധി ബൈക്കുകളുണ്ട് ധോണിയുടെ ശേഖരത്തില്‍. പലപ്പോഴും റാഞ്ചി നഗരത്തിലൂടെ ധോണി ബൈക്ക് ഓടിച്ച് പോവാറുണ്ട്.

ഐപിഎല്ലിനല്ല പ്രാധാന്യം; എല്ലാവരും സുരക്ഷിതരായിരിക്കാനാണ് ആഗ്രഹിക്കുന്നത്- സന്ദീപ് വാര്യര്‍

എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം താരത്തിന് പുറത്തേക്കൊന്നും ഇറങ്ങാന്‍ പറ്റുന്നില്ല. ഇപ്പോള്‍ വീട്ടില്‍ തന്നെ ചെറിയൊരു റൈഡ് നടത്തിയിരിക്കുകയാണ് ധോണി. അതും തന്റെ യമഹ ആര്‍ഡി 350ല്‍. മകള്‍ സിവയെ പിറകിലിരുത്തി കറങ്ങുന്ന ധോണിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. റോഡിലിറങ്ങാതെ ഫാം ഹൗസിന്റെ ഉദ്യാനത്തിലൂടെയാണ് ധോണി ബൈക്ക് ഓടിക്കുന്നത്. ഭാര്യ സാക്ഷി വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. വീഡിയോ കാണാം.

View post on Instagram
View post on Instagram