Asianet News MalayalamAsianet News Malayalam

'തല'യില്ലാതെ എന്ത് ആഘോഷം! റാഞ്ചിയില്‍ ധോണി ദര്‍ശനം; ആര്‍പ്പുവിളിച്ച് ആരാധകര്‍- വീഡിയോ


ധോണിയെ ടിവി സ്‌ക്രീനില്‍ കാണിച്ചപ്പോഴെല്ലാം കാണികള്‍ ആര്‍പ്പുവിളിച്ചു. ആരാധകരോട് കൈവീശി കാണിക്കാനും ധോണി മറന്നില്ല. ആ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

watch video dhoni watching india vs new zealand first t20
Author
First Published Jan 27, 2023, 9:31 PM IST

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഐപിഎല്ലില്‍ മാത്രമാണ് ഇപ്പോള്‍ കളിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2020ല്‍ വിരമിച്ചെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുന്നത് ധോണിയാണ്. ഇന്ത്യന്‍ ജേഴ്‌സിയില്‍ അദ്ദേഹത്തെ കാണാറില്ലെങ്കിലും ഇന്ത്യ- ന്യൂസിലന്‍ഡ് ഒന്നാം ടി20 കാണാന്‍ ധോണിയുണ്ടായിരുന്നു. ധോണിയുടെ സ്വന്തം നാടായ റാഞ്ചിയിലാണ് മത്സരം. അതുകൊണ്ടുതന്നെ കുടുംബത്തോടൊപ്പമാണ് ധോണി മത്സരം കാണാനെത്തിയത്.

ധോണിയെ ടിവി സ്‌ക്രീനില്‍ കാണിച്ചപ്പോഴെല്ലാം കാണികള്‍ ആര്‍പ്പുവിളിച്ചു. ആരാധകരോട് കൈവീശി കാണിക്കാനും ധോണി മറന്നില്ല. ആ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകര്‍ ഏറ്റെടുത്ത വീഡിയോ കാണാം...

അതേസമയം, 177 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച് ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. റാഞ്ചിയില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ മൂന്നിന് 52 എന്ന നിലയിലാണ് ഇന്ത്യ. ഇഷാന്‍ കിഷന്‍ (4), രാഹുല്‍ ത്രിപാഠി (0), ശുഭ്മാന്‍ ഗില്‍ (7) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ജേക്കബ് ഡഫി, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. സൂര്യകുമാര്‍ യാദവ് (19), ഹാര്‍ദിക് പാണ്ഡ്യ (18) എന്നിവരാണ് ക്രീസില്‍. 

നേരത്തെ, ടോസ് നഷ്ടമയായി ബാറ്റിംഗിനെത്തിയ കിവീസിന് ഡാരില്‍ മിച്ചല്‍ (30 പന്തില്‍ പുറത്താവാതെ 59) ഡെവോണ്‍ കോണ്‍വെയുടെ (35 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. ഫിന്‍ അലന്‍ (35) തിളങ്ങി. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തത്. ഒരു വിക്കറ്റുമായി കുല്‍ദീപും തിളങ്ങി. നാല് ഓവറില്‍ 20 റണ്‍സ് മാത്രമാണ് കുല്‍ദീപ് വിട്ടുകൊടുത്തത്.

വായുവില്‍ പറന്ന് പറന്ന് പറന്ന് വാഷിംഗ്ടണ്‍ സുന്ദര്‍! വിസ്മയിപ്പിക്കുന്ന ക്യാച്ചിന്റെ വീഡിയോ കാണാം

Follow Us:
Download App:
  • android
  • ios