Asianet News MalayalamAsianet News Malayalam

വായുവില്‍ പറന്ന് പറന്ന് പറന്ന് വാഷിംഗ്ടണ്‍ സുന്ദര്‍! വിസ്മയിപ്പിക്കുന്ന ക്യാച്ചിന്റെ വീഡിയോ കാണാം

അതേ ഓവറിന്റെ അവസാന പന്തില്‍ ചാപ്മാനേയും സുന്ദര്‍ മടക്കി. അതും ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ. ആദ്യ മൂന്ന് പന്തിലും ചാപ്മാന്‍ തൊടാന്‍ പോലും സാധിച്ചില്ല. അവസാന പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാനാണ് ചാപ്മാന്‍ ശ്രമിച്ചത്.

watch video washington sundar took a stunner against new zealand in first t20
Author
First Published Jan 27, 2023, 8:03 PM IST

റാഞ്ചി: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടി20യില്‍ ഒരു ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യന്‍ താരം വാഷിംഗ്ടണ്‍ സുന്ദറിനായിരുന്നു. അഞ്ചാം ഓവറില്‍ ഫിന്‍ അലന്‍ (35), മാര്‍ക് ചാപ്മാന്‍ (0) എന്നിവരെയാണ് സുന്ദര്‍ വീഴ്ത്തിയത്. കിവീസ് വിക്കറ്റ് നഷ്ടമില്ലാതെ 43 റണ്‍സെടുത്തിരിക്കെയാണ് സുന്ദര്‍ ബ്രേക്ക് ത്രൂ നല്‍കിയത്. സുന്ദര്‍ എറിഞ്ഞ അഞ്ചാം ഓവറിന്റെ ആദ്യ പന്തില്‍ അലന്‍ സിക്‌സ് നേടിയിരുന്നു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ താരത്തെ പറഞ്ഞയക്കാനും താരത്തിനായി. 

അതേ ഓവറിന്റെ അവസാന പന്തില്‍ ചാപ്മാനേയും സുന്ദര്‍ മടക്കി. അതും ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ. ആദ്യ മൂന്ന് പന്തിലും ചാപ്മാന്‍ തൊടാന്‍ പോലും സാധിച്ചില്ല. അവസാന പന്ത് ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാനാണ് ചാപ്മാന്‍ ശ്രമിച്ചത്. എന്നാല്‍ അതൊരു ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. പന്തെറിഞ്ഞ ശേഷം തന്റെ വലത്തോട്ട് മുഴുനീള ഡൈവിംഗ് നടത്തിയ സുന്ദര്‍ അവിശ്വസനീയമായി പന്ത് ഒരു കയ്യില്‍ ഒതുക്കി.  വീഡിയോ കാണാം...

മൂന്ന് പേസര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിത്. ശിവം മാവി, ഉമ്രാന്‍ മാലിക്ക്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പേസര്‍മാര്‍. കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്നര്‍മാരായും ടീമിലെത്തി. കിഷന്‍ വിക്കറ്റിന് പിന്നില്‍. ശ്രീലങ്കയ്‌ക്കെതിരെ അവസാന ടി20യില്‍ മികച്ച പ്രകടനം പുറത്തെടുത്ത രാഹുല്‍ ത്രിപാഠി ടീമില്‍ സ്ഥാനം നിലനിര്‍ത്തി. പൃഥ്വി കളിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഗില്ലിന്റെ ഏകദിന ഫോം കണക്കിലെടുത്ത് താരത്തെ പുറത്തിരുത്തുകയായിരുന്നു.

സ്ഥിരം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പകരം മിച്ചല്‍ സാന്റ്‌നറാണ് ന്യൂസിലന്‍ഡിനെ നയിക്കുന്നത്. ടിം സൗത്തി, ട്രന്‍് ബോള്‍ട്ട് തുടങ്ങിയ പേസര്‍മാരും ന്യൂസിലന്‍ഡ് നിരയിലില്ല. ഏകദിന ടീമിലുണ്ടായിരുന്ന ടോം ലാഥം, ഹെന്റി നിക്കോള്‍സ് എന്നിവര്‍ ടി20 ടീമിലില്ല. പകരം മാര്‍ക് ചാപ്മാന്‍, ഇഷ് സോധി എന്നിവര്‍ ടീമിലെത്തി. പരിക്ക് കാരണം സോധിക്ക് ഏകദിന പരമ്പരയില്‍ കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ത്യ: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ശിവം മാവി, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്ക്, ഹര്‍ഷ്ദീപ് സിംഗ്. 

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, മാര്‍ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ സാന്റ്‌നര്‍, മൈക്കല്‍ ബ്രേസ്‌വെല്‍, ജേക്കബ് ഡഫി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസണ്‍, ബ്ലെയര്‍ ടിക്‌നര്‍.

അണ്ടര്‍ 19 വനിതാ ലോകകപ്പ്: ശ്വേതയ്ക്ക് അര്‍ധ സെഞ്ചുറി; ന്യൂസിലന്‍ഡിന്റെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

Follow Us:
Download App:
  • android
  • ios