മൂന്ന് സിക്‌സും രണ്ട് ഫോറും റിങ്കുവിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. ആദ്യ 15 പന്തില്‍ 15 റണ്‍സാണ് സഞ്ജു നേടിയിരുന്നത്. പിന്നീട് അവസാന ആറ് പന്തില്‍ 23 റണ്‍സാണ് റിങ്കു അടിച്ചെടുത്ത്.
ഡബ്ലിന്‍: റിങ്കു സിംഗിന്റെ വരവ് ആഘോഷിച്ച് ആരാധകര്‍. അയര്‍ലന്‍ഡിനെതിരെ ആദ്യ ടി20യിലാണ് താരം അരങ്ങേറ്റം നടത്തിയത്. എന്നാല്‍, ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ടി20യില്‍ റിങ്കു ബാറ്റിംഗിനെത്തി. തനിക്ക് ലഭിച്ച അവസരം ശരിക്കും മുതലാക്കുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ വരുന്നതിന്റെ പരിഭ്രാന്തി ഉണ്ടായിരുന്നുവെങ്കിലും പിന്നീട് താളം കണ്ടെത്തി. 21 പന്തുകള്‍ നേരിട്ട താരം 38 റണ്‍സാണ് നേടിയത്.
മൂന്ന് സിക്‌സും രണ്ട് ഫോറും റിങ്കുവിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. ആദ്യ 15 പന്തില്‍ 15 റണ്‍സാണ് സഞ്ജു നേടിയിരുന്നത്. പിന്നീട് അവസാന ആറ് പന്തില്‍ 23 റണ്‍സാണ് റിങ്കു അടിച്ചെടുത്ത്. ആറാം പന്തില്‍ താരം പുറത്തായി. മൂന്ന് സിക്‌സും ഒരു ഫോറും അഞ്ച് പന്തുകള്‍ക്കിടെ നേടി. മത്സരത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്തതോടെ പ്ലയര്‍ ഓഫ് ദ മാച്ചും റിങ്കുവിനെ തേടിയെത്തി. ആരാധകര്‍ക്കും വിരുന്നായിരുന്നു റിങ്കുവിന്റെ ഇന്നിംഗ്‌സ്. ഓരോ സിക്‌സിനും റിങ്കു... റിങ്കു... റിങ്കു... എന്നിങ്ങനെ ചാന്റ് മുഴക്കുന്നുണ്ടായിരുന്നു. ചില വീഡിയോ കാണാം...
അതേസമയം, റിങ്കുവിനെ പുകഴ്ത്തി വൈസ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്കവാദ് രംഗത്തെത്തി. ''എല്ലാവരുടേയും ഇഷ്ടപ്പെട്ട താരമാണ് റിങ്കു. അദ്ദേഹം ഒരുപാട് പക്വത കാണിക്കുന്നു. നന്നായി കളിക്കാനും റിങ്കുവിനായി. ഫിനിഷര്‍ റോളുകള്‍ കളിക്കുന്നവര്‍ റിങ്കുവിനെ കണ്ട് പഠിക്കണം. എങ്ങനെയാണ് അദ്ദേഹം സ്‌കോര്‍ ഉയര്‍ത്തിയതെന്ന് നോക്കൂ.'' റുതുരാജ് പറഞ്ഞു.
സഞ്ജു പുറത്തല്ല! ഏഷ്യാകപ്പിനുള്ള ടീമില്‍ ഇടം പിടിക്കുമെന്ന് റിപ്പോര്‍ട്ട്; പദ്ധതികളില്‍ മാറ്റം
റിങ്കുവിനെ കൂടാതെ സഞ്ജു സാംസണ്‍ (40), റുതുരാജ് (58) എന്നിവരും തിളങ്ങിയപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടാന്‍ സാധിച്ചത്. ഇന്ത്യക്ക് 33 റണ്‍സിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയെടുക്കുകയും ചെയ്തു.

