Asianet News MalayalamAsianet News Malayalam

വിരാട് കോലി അത് ചെയ്തു! അടുത്തത് രോഹിത് ശര്‍മ? ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പന്തെറിഞ്ഞ് കോലി - അപൂര്‍വ വീഡിയോ

കോലി പന്തെറിയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം കോലി പന്തെറിയുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ പറയുന്നു.

watch video former india captain virat kohli bowling after six years saa
Author
First Published Oct 19, 2023, 7:35 PM IST

പൂനെ: ഏകദിന ക്രിക്കറ്റില്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം പന്തെറിഞ്ഞ് വിരാട് കോലി. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് കോലി പന്തെറിഞ്ഞത്. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കോലിയെ പന്തെറിയാന്‍ ഏല്‍പ്പിക്കുകയായിരുന്നു. ഹാര്‍ദിക് തന്റെ ആദ്യ ഓവറില്‍ തന്നെ മൂന്ന് പന്തെറിഞ്ഞ് പിന്‍മാറുകയായിരുന്നു. ശേഷിക്കുന്ന മൂന്ന് പന്തുകളെറിഞ്ഞത് കോലിയായിരുന്നു. രണ്ട് റണ്‍സാണ് കോലി വിട്ടുകൊടുത്തത്. 

കോലി പന്തെറിയുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം കോലി പന്തെറിയുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ പറയുന്നു. 285 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള കോലി ഏകദിനത്തില്‍ നാല് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 15 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്തെറിയുന്ന വീഡിയോ പുറത്തുവന്നിരുന്നു. വരും മത്സരങ്ങളില്‍ രോഹിത് പന്തെറിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്തായാലും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പന്തെറിയുന്ന വീഡിയോ കാണാം... 

അതേസമയം, ഹാര്‍ദിക്കിന് പരിക്കേറ്റത് ഇന്ത്യക്ക് തിരിച്ചടിയാണ്. പരിക്കേറ്റ ഹാര്‍ദിക് പിന്നീട് ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ തന്‍സിദ് ഹസന്റെ ഒരു സ്‌ട്രൈറ്റ് ഡ്രൈവ് തടയാന്‍ ശ്രമിക്കുന്നതിനിടെ ഇടത് കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ഫിസിയോ ഗ്രൗണ്ടിലെത്തിയതിന് പിന്നാലെ ബാന്‍ഡേജ് ചുറ്റിയ ശേഷമാണ് താരം ഗ്രൗണ്ട് വിട്ടത്. പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. താരത്തെ സ്‌കാനിംഗിന് വിധേയനാക്കിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടും. ഇന്ത്യയുടെ പ്രധാന താരങ്ങളില്‍ ഒരാളാണ് ഹാര്‍ദിക്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ 16 ഓവറുകള്‍ എറിഞ്ഞ താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

ഇന്ത്യ: ലിറ്റണ്‍ ദാസ്, തന്‍സീദ് തമീം, മെഹിദി ഹസന്‍ മിറാസ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), ഷാക്കിബ് അല്‍ ഹസന്‍, മുഷിഫിഖുര്‍ റഹീം, തൗഹിദ് ഹൃദോയ്, മഹ്മൂദുള്ള, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഷോറിഫുള്‍ ഇസ്ലാം.

ബംഗ്ലാദേശ്: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

ബംഗ്ലാദേശിനെതിരെ ഇന്ന് അവന് വിശ്രമം കൊടുക്കു, പകരം മുഹമ്മദ് ഷമിയെ കളിപ്പിക്കു; കാരണം വ്യക്തമാക്കി ഗവാസ്കർ

Follow Us:
Download App:
  • android
  • ios