ഏഷ്യാ കപ്പിനൊരുങ്ങുമ്പോള്‍ അഫ്രീദി ഒരിക്കല്‍ കൂടി വില്ലനാവുമെന്ന് ഉറപ്പാണ്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ എന്നിവര്‍ എങ്ങനെ താരത്തെ നേരിടുമെന്നാണ് കണ്ടറിയേണ്ടത്.
ബംഗളൂരു: ഇടങ്കയ്യന്‍ പേസര്‍മാര്‍ എന്നും ഇന്ത്യന്‍ മുന്‍നിര താരങ്ങള്‍ക്ക് വെല്ലുവിളിയാണ്. 2017ല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ പാക് പേസര്‍ മുഹമ്മദ് ആമിറാണ് ഇന്ത്യയെ തകര്‍ത്തത്. 2019 ഏകദിന ലോകകപ്പിനെത്തിയപ്പോള്‍ ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ടിന് മുന്നിലു ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനായില്ല. 2021 ടി20 ലോകകപ്പിനെത്തിയപ്പോള്‍ പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്ക് മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍ വിറച്ചു.
ഇത്തവണ ഏഷ്യാ കപ്പിനൊരുങ്ങുമ്പോള്‍ അഫ്രീദി ഒരിക്കല്‍ കൂടി വില്ലനാവുമെന്ന് ഉറപ്പാണ്. രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ എന്നിവര്‍ എങ്ങനെ താരത്തെ നേരിടുമെന്നാണ് കണ്ടറിയേണ്ടത്. ടൂര്‍ണമെന്റിന് മുന്നോടിയായി നടക്കുന്ന പരിശീലന സെഷനില്‍ അഫ്രീദിയെ പ്രതിരോധിക്കാന്‍ പ്രത്യേക തന്ത്രങ്ങാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പദ്ധതിയിട്ടിരിക്കുന്നത്. ഇടങ്കയ്യന്‍ പേസര്‍ അനികേത് ചൗധരിയെ കൊണ്ട് പന്തെറിയിപ്പിക്കുയാണ് ചെയ്യുന്നത്.
33 കാരനായ അനികേത് ഇതുവരെ ഇന്ത്യക്ക് വേണ്ടി കളിട്ടില്ല. അഫ്രീദിയോളം കഴിവ് ഇല്ലെങ്കിലും താരത്തിന്റെ സാന്നിധ്യം ചെറിയ രീതിയില്ലെങ്കിലും ഇന്ത്യന്‍ താരങ്ങളെ സഹായിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്ന് തവണ മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷഹീന്‍ അഫ്രീദിയെ നേരിട്ടിട്ടുള്ളത്. ഏകദിനത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. 2018 ഏഷ്യാ കപ്പിലായിരുന്നു അത്. അഫ്രീദിക്കെതിരെ 19 പന്തില്‍ 18 റണ്‍സെടുക്കാന്‍ രോഹിത്തിനായി. 2021 ടി20 ലോകകപ്പിലും ഇരുവരും നേര്‍ക്കുനേര്‍ വന്നു. ആദ്യ പന്തില്‍ തന്നെ രോഹിത്തിനെ പുറത്താക്കാന്‍ അഫ്രീദിക്കായി. 2022 ടി20 ലോകകപ്പില്‍ അഫ്രീദിക്കെതിരെ അഞ്ച് പന്തില്‍ നാല് റണ്‍സും രോഹിത് നേടി.

അഫ്ഗാനിസ്ഥാനെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് പാകിസ്ഥാനെത്തുന്നത്. ഇതോടെ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്താനും ബാബര്‍ അസമിനും സംഘത്തിനുമായി. ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് പാകിസ്ഥാന്‍ ഒന്നാമതെത്തിയത്. ബാബര്‍ അസമിന് കീഴില്‍ ആദ്യമായിട്ടാണ് പാകിസ്ഥാന്‍ ഐസിസി റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. അഫ്ഗാനെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് പാകിസ്ഥാന്‍ 115.8 പോയിന്റുമായി രണ്ടാമതായിരുന്നു.
ഏഷ്യാ കപ്പിനുള്ള ടീമില്‍ നിര്‍ണായക മാറ്റം വരുത്തി പാകിസ്ഥാന്‍! മധ്യനിര ശക്തമാക്കാന്‍ യുവതാരം ടീമില്‍
