Asianet News MalayalamAsianet News Malayalam

മിന്നലായി അര്‍ച്ചന! അണ്ടര്‍ 19 ലോകകപ്പ് ഫൈനലിലെ അത്ഭുത ക്യാച്ചില്‍ വണ്ടറടിച്ച് ക്രിക്കറ്റ് ലോകം- വീഡിയോ

ബൗളിംഗില്‍ രണ്ട് വിക്കറ്റ് നേടുന്നതിനൊപ്പം ഫീല്‍ഡിംഗിലും തകര്‍പ്പന്‍ പ്രകടനമാണ് അര്‍ച്ചന പുറത്തെടുത്തു. വിജയാഘോഷത്തിനിടയിലും അര്‍ച്ചനയെടുത്ത ഗംഭീര ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടു.

Watch Video India U19 cricketer Archana Devi took a stunner in final
Author
First Published Jan 29, 2023, 8:25 PM IST

കേപ്ടണ്‍: പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പ് നേടി ഇന്ത്യന്‍ ടീം ചരിത്രമെഴുതിയിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 17.1 ഓവറില്‍ 68ന് എല്ലാവരും പുറത്തായി. രണ്ട് വിക്കറ്റ് വീതം നേടിയ തിദാസ് സദു, അര്‍ച്ചന ദേവി, പര്‍ഷവി ചോപ്ര എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 14 ഓവറില്‍ ലക്ഷ്യം മറികടന്നു. 24 റണ്‍സ് വീതം നേടിയ സൗമ്യ തിവാരി, ഗൊങ്കടി തൃഷ എന്നിവരാണ് ടീമിന്റെ ടോപ് സ്‌കോറര്‍മാര്‍.

ബൗളിംഗില്‍ രണ്ട് വിക്കറ്റ് നേടുന്നതിനൊപ്പം ഫീല്‍ഡിംഗിലും തകര്‍പ്പന്‍ പ്രകടനമാണ് അര്‍ച്ചന പുറത്തെടുത്തു. വിജയാഘോഷത്തിനിടയിലും അര്‍ച്ചനയെടുത്ത ഗംഭീര ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടു. റ്യാന മക്‌ഡൊണാള്‍ഡിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. 12-ാം ഓവറില്‍, പര്‍ഷവിയുടെ പന്തിലാണ് അര്‍ച്ചന റ്യാനയെ മടക്കുന്നത്. കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന താരം വലത്തോട് ഡൈവ് ചെയ്താണ് പന്ത് കയ്യിലൊതുക്കുന്നത്. വീഡിയോ കാണാം... 

വിജയത്തിന് ശേഷം നിരവധി പേര്‍ ഇന്ത്യന്‍ കുട്ടികളുടെ പ്രകടനത്തെ പുകഴ്ത്തി രംഗത്തെത്തി. ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്, മുന്‍ ഇന്ത്യന്‍ താരം ജുലന്‍ ഗോസ്വാമി, ബിസിസിഐ സെക്രട്ടറി ജയ് ഷാ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു. ചില ട്വീറ്റുകള്‍ വായിക്കാം.. 

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷെഫാലി വര്‍മ്മയുടെ തീരുമാനം ശരിവെച്ചാണ് മത്സരം തുടങ്ങിയത്. തിദാസ് സദുവിന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഇംഗ്ലീഷ് ഓപ്പണര്‍ ലിബേര്‍ട്ടി ഹീപ്(2 പന്തില്‍ 0) പുറത്തായി. മൂന്നാം നമ്പറിലെത്തിയ ഫിയോണ ഹോളണ്ട് അര്‍ച്ചന ദേവി എറിഞ്ഞ നാലാം ഓവറിലെ മൂന്നാം പന്തില്‍ പുറത്തായി. 8 പന്തില്‍ 10 റണ്‍സാണ് ഫിയോണ നേടിയത്. ഇതേ ഓവറില്‍ ക്യാപ്റ്റനും മറ്റൊരു ഓപ്പണറുമായ ഗ്രേസ് സ്‌കീവന്‍സ് 12 പന്തില്‍ 4 റണ്‍സുമായി അര്‍ച്ചയ്ക്ക് തന്നെ വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഇംഗ്ലണ്ട് നിരയില്‍ നാല് താരങ്ങള്‍ മാത്രമാണ് രണ്ടക്കം കണ്ടത്. 19 റണ്‍സ് നേടിയ റ്യാനാണ് ടോപ് സ്‌കോറര്‍.

അഭിമാന നിമിഷം! പ്രഥമ അണ്ടര്‍ 19 വനിതാ ട്വന്‍റി 20 ലോകകപ്പ് കിരീടം ഇന്ത്യക്ക്

Follow Us:
Download App:
  • android
  • ios