Asianet News MalayalamAsianet News Malayalam

മൊയീനും റഷീദുമില്ലെന്ന് ഉറപ്പുവരുത്തി ബട്‌ലര്‍, പിന്നാലെ ഷാംപെയിന്‍ ആഘോഷം! ഇംഗ്ലണ്ട് നായകന് കയ്യടി- വീഡിയോ

വിജയത്തിന് പിന്നാലെ ട്രോഫിയേറ്റുവാങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ആഘോഷങ്ങള്‍ക്കും നേതൃത്വം നല്‍കി. ആഘോഷത്തിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Watch Video jod buttler shows nice gesture to Moeen Ali and Adil Rashid during champagne celebrations
Author
First Published Nov 14, 2022, 9:05 AM IST

മെല്‍ബണ്‍: പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇംഗ്ലണ്ട് ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. മെല്‍ബണ്‍ ക്രി്ക്കറ്റ് ഗ്രണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 19 ഓവറില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന്റെ രണ്ടാം ടി20 ലോകകപ്പ് കിരീടമാണിത്. 2010ല്‍ വെസ്റ്റ് ഇന്‍ഡീസ് ആതിഥേയരായ ലോകകപ്പിലും ഇംഗ്ലണ്ടിനായിരുന്നു കിരീടം.

വിജയത്തിന് പിന്നാലെ ട്രോഫിയേറ്റുവാങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ ആഘോഷങ്ങള്‍ക്കും നേതൃത്വം നല്‍കി. ആഘോഷത്തിനിടെയുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സഹതാരങ്ങളുടെ മതവിശ്വാസത്തെ ആദരിച്ചുകൊണ്ടായിരുന്നു ടീമിന്റെ ആഘോഷം. കിരീടമുയര്‍ത്തി ടീം ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ ഓള്‍ റൗണ്ടര്‍ മൊയീന്‍ അലിയും സ്പിന്നര്‍ ആദില്‍ റഷിദും മുന്‍നിരയിരയിലുണ്ടായിരുന്നു.

എന്നാല്‍ ടീം ഷാംപെയിന്‍ ചീറ്റി ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ ഇരുവരോടും മാറിനില്‍ക്കാന്‍ ബട്‌ലര്‍ ആവശ്യപ്പെടുകയായിരുന്നു. ഇരുവരും ടീമിനൊപ്പമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഷാംപെയിന്‍ പൊട്ടിച്ചത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ കാണാം...

138 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. അലക്സ് ഹെയ്ല്‍സ് (1), ഫിലിപ് സാള്‍ട്ട് (10), ജോസ് ബട്ലര്‍ (26) എന്നിവരാണ് മടങ്ങിയത്. ഇതില്‍ രണ്ട് വിക്കറ്റുകളും ഹാരിസ് റൗഫിനായിരുന്നു. ഹെയ്ല്‍സിനെ ഷഹീന്‍ അഫ്രീദി ആദ്യ ഓവറില്‍ മടക്കി. എന്നാല്‍ ഹാരി ബ്രൂക്ക്- സ്റ്റോക്സ് സഖ്യം അഞ്ചാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിചേര്‍ത്തു. ബ്രൂക്കിനെ ഷദാബ് ഖാന്‍ മടക്കി. നിര്‍ണായക സംഭാവന നല്‍കി മൊയീന്‍ അലി (19) വിജയത്തിനടുത്ത് വീണു. എന്നാല്‍ ലിയാം ലിവിസ്റ്റണിനെ (1) കൂട്ടുപിടിച്ച് 19-ാം ഓവറില്‍ ബെന്‍ സ്റ്റോക്സ് (52) വിജയം പൂര്‍ത്തിയാക്കി.

ഇതിനാണ് കര്‍മ എന്ന് പറയുന്നത്! പാകിസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ അക്തറിന് കിടിലന്‍ മറുപടിയുമായി മുഹമ്മദ് ഷമി

Follow Us:
Download App:
  • android
  • ios