111 റണ്‍സെടുത്ത ഇന്ത്യന്‍ വംശജയനായ തേജ നിഡമനുരുവാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. പിന്നീട് സൂപ്പര്‍ ഓവറില്‍ നെതര്‍ലന്‍ഡസ് ജയം സ്വന്തമാക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ബാറ്റും പന്തും കൊണ്ട് ലോഗന്‍ വാന്‍ ബീക്കാണ് (30 റണ്‍സ്, 8 റണ്‍സിന് 2 വിക്കറ്റ്) നെതര്‍ലന്‍ഡ്സിന് ത്രസിപ്പിക്കുന്ന ജയമൊരുക്കിയത്.
ബുലവായോ: ഏകദിന ലോകകപ്പ് ക്വാളിഫയറിലെ ഒരു ത്രില്ലറിലാണ് നെതര്‍ലന്‍ഡ്‌സ് മുന്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ചത്. സൂപ്പര്‍ ഓവറിലായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സാണ് നേടിയത്. 104 റണ്‍സുമായി പുറത്താവാതെ നിന്ന നിക്കോളാസ് പുരാനാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ നെതര്‍ലന്‍ഡ്‌സ് ഇത്രയും തന്നെ റണ്‍സെടുത്തു.
111 റണ്‍സെടുത്ത ഇന്ത്യന്‍ വംശജയനായ തേജ നിഡമനുരുവാണ് നെതര്‍ലന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. പിന്നീട് സൂപ്പര്‍ ഓവറില്‍ നെതര്‍ലന്‍ഡസ് ജയം സ്വന്തമാക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ബാറ്റും പന്തും കൊണ്ട് ലോഗന്‍ വാന്‍ ബീക്കാണ് (30 റണ്‍സ്, 8 റണ്‍സിന് 2 വിക്കറ്റ്) നെതര്‍ലന്‍ഡ്സിന് ത്രസിപ്പിക്കുന്ന ജയമൊരുക്കിയത്. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്സിനായി ജേസന്‍ ഹോള്‍ഡറുടെ ഓവറില്‍ ലോഗന്‍ വാന്‍ ബീക്കും സ്‌കോട്ട് എഡ്വേഡ്സും 30 റണ്‍സ് നേടി. ആറ് പന്തില്‍ മുപ്പത് റണ്‍സും നേടിയത് വാന്‍ ബീക്കായിരുന്നു.
പന്തെടുത്തപ്പോള്‍ 31 റണ്‍സ് വേണ്ടിയിരുന്ന വിന്‍ഡീസ് സിക്സോടെ തുടങ്ങിയെങ്കിലും അവസാന നാല് പന്തില്‍ നാല് സിക്സുകള്‍ നേടാനായില്ല. ഇപ്പോള്‍ വാന്‍ ബീക്കിന്റെ സൂപ്പര്‍ ഓവര്‍ ഇന്നിംഗ്‌സാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം...
നെതര്‍ലന്‍ഡ്‌സിനോട് പരാജയപ്പെട്ടെങ്കിലും വിന്‍ഡീസ് സൂപ്പര്‍ സിക്‌സിന് യോഗ്യത നേടി. കഴിഞ്ഞ ദിവസം സൂപ്പര്‍ സിക്‌സിലാണ് നെതര്‍ലന്‍ഡ്‌സ് ജയിച്ചത്. ഇതോടെ അവരും സൂപ്പര്‍ സിക്‌സിലെത്തി. സിംബാബ്‌വെയാണ് സൂപ്പര്‍ സിക്‌സിലെത്തിയ മറ്റൊരു ടീം. ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്ക, സ്‌കോട്‌ലന്‍ഡ്, ഒമാന്‍ ടീമുകളും സൂപ്പര്‍ സിക്‌സിലെത്തി.
ടീമില്‍ വരണമെങ്കില്‍ സര്‍ഫറാസ് ഖാന്‍ ഐപിഎല്ലില്‍ തിളങ്ങണം; പരിഹസിച്ച് ഓസീസ് മുന്‍ താരം
