ലണ്ടന്‍: കെയ്ല്‍ വാല്‍ക്കറുടെ അത്ഭുതകരമായ ഗോള്‍ലൈന്‍ രക്ഷപ്പെടുത്തല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് സമ്മാനിച്ചത് സീസണിലെ ആദ്യ കിരീടം. കമ്മ്യൂണിറ്റി ഷീല്‍ഡില്‍ ലിവര്‍പൂളിനെ തോല്‍പ്പിച്ച് സിറ്റി ചാംപ്യന്മാരാവുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 

മത്സരത്തിന്റെ ഇഞ്ചുറി സമയത്ത് ലിവര്‍പൂള്‍ താരം സലായ്ക്ക് ലഭിച്ച അസവരം ഗോള്‍ ലൈനില്‍ അതിസാഹസികമായി വാള്‍ക്കര്‍ രക്ഷപ്പെടുത്തി. പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്ലൗഡിയോ ബ്രാവോയുടെ പ്രകടനം സിറ്റിക്ക് തുണയായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് സിറ്റി ജയിക്കുകയായിരുന്നു.

12ാം മിനിറ്റില്‍ റഹീം സ്റ്റര്‍ലിങ് സിറ്റിക്ക് ലീഡ് നല്‍കി. എന്നാല്‍ രണ്ടാം പകുതിയില്‍  77ആം മിനിറ്റില്‍ മാറ്റിപിലൂടെ ലിവര്‍പൂള്‍ ഒപ്പമെത്തി. പിന്നീട് മത്സരം ഷൂട്ടൗട്ടിലേക്ക്. ലിവര്‍പൂളിനായി കിക്ക് എടുത്ത വൈനാള്‍ഡത്തിന്റെ കിക്ക് ബ്രാവോ രക്ഷപ്പെടുത്തി. ട്രോഫി മാഞ്ചസ്റ്റര്‍ സിറ്റിക്ക്. കഴിഞ്ഞ സീസണിലും സിറ്റിക്കായിരുന്നു കിരീടം.