ആദ്യം മടങ്ങിയത് വാര്‍ണറായിരുന്നു. നാലാം ഓവറില്‍ തന്നെ ഓസീസ് വെറ്ററന്‍ ഓപ്പണര്‍ വിക്കറ്റ് സമ്മാനിച്ചു. എട്ട് പന്തുകള്‍ മാത്രമായിരുന്നു വാര്‍ണറുടെ ആയുസ്. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങുന്നത്. 

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യക്കെതിരെ 173 റണ്‍സിന്റെ ലീഡ് നേടിയ ശേഷം രണ്ടാം ഇന്നിംഗ്്‌സ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് മോശം തുടക്കമാണ് ലഭിച്ചത്. കെന്നിംഗ്ടണ്‍ ഓവലില്‍ ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (13), ഡേവിഡ് വാര്‍ണര്‍ (1) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 

ഇതില്‍ ആദ്യം മടങ്ങിയത് വാര്‍ണറായിരുന്നു. നാലാം ഓവറില്‍ തന്നെ ഓസീസ് വെറ്ററന്‍ ഓപ്പണര്‍ വിക്കറ്റ് സമ്മാനിച്ചു. എട്ട് പന്തുകള്‍ മാത്രമായിരുന്നു വാര്‍ണറുടെ ആയുസ്. മുഹമ്മദ് സിറാജിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് ക്യാച്ച് നല്‍കിയാണ് വാര്‍ണര്‍ മടങ്ങുന്നത്. 

വാര്‍ണര്‍ മടങ്ങുമ്പോള്‍ രസകരമായ ഒരു സംഭവവുമുണ്ടായി. മൂന്നാമനായി ക്രീസിലെത്തിയ മര്‍നസ്ബ ലബുഷെയ്‌നിന്റെ ഉറക്കമാണ് ചര്‍ച്ചയായത്. ഇന്ത്യ ബാറ്റ് ചെയ്ത 69.4 ഫീല്‍ഡ് ചെയ്ത ശേഷമാണ് ലബുഷെയ്ന്‍ ഡ്രസ്സിംഗ് റൂമിലെത്തിയത്. പാഡുകള്‍ കെട്ടി മൂന്നാം സ്ഥാനത്ത് ഇറങ്ങാന്‍ തയ്യാറായി അദ്ദേഹം കസേരയിലിരുന്നു. ഇതിനിടെ അദ്ദേഹം ചെറുതായിട്ടൊന്ന് മയങ്ങിപോയി. എന്നാല്‍ നാലാം ഓവറില്‍ വാര്‍ണര്‍ മടങ്ങി. അദ്ദേഹം വാര്‍ണര്‍ പുറത്തായത് അറിഞ്ഞതേയില്ല. പിന്നീട് കാണികള്‍ ശബ്ദമുണ്ടാക്കി ആഘോഷിച്ചപ്പോഴാണ് ലബുഷെയ്ന്‍ വിക്കറ്റ് നഷ്ടമായത് അറിയുന്നത്. രസകരമായ വീഡിയോ കാണാം... 

View post on Instagram

ഒന്നാം ഇന്നിംഗ്‌സില്‍ 173 റണ്‍സ് ലീഡാണ് ഓസീസ് നേടിയത്. ഓസീസിന്റെ 469നെതിരെ ഇന്ത്യ 296 റണ്‍സിന് പുറത്തായി. അജിന്‍ രഹാനെ (89), ഷാര്‍ദുല്‍ ഠാക്കൂര്‍ (51), രവീന്ദ്ര ജഡേജ (48) എന്നിവരാണ് ബാറ്റിംഗില്‍ ഇന്ത്യയെ സഹായിച്ചത്. പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ട്രാവിസ് ഹെഡ് (163), സറ്റീവന്‍ സ്മിത്ത് (121) എന്നിവരുടെ സെഞ്ചുറികളാണ് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.

അനായാസം കൈവിടും, ചിലത് പറന്ന് പിടിക്കും! രഹാനെയെ പുറത്താക്കാന്‍ അവിശ്വസനീയ ക്യാച്ചുമായി കാമറൂണ്‍ ഗ്രീന്‍