അവസാന ഓവറില്‍ മാത്രമാണ് പതിരാനയക്ക് അടിവാങ്ങേണ്ടി വന്നത്. തന്റെ നാലാം ഓവറില്‍ 17 റണ്‍സാണ് വഴങ്ങിയത്. മാര്‍ഷിനേയും സ്റ്റബ്‌സിനേയും അടുത്തടുത്ത പന്തുകളിലാണ് പതിരാന മടക്കിയത്.

വിശാഖപട്ടണം: ഐപിഎല്ലില്‍ മതീഷ പതിരാനയുടെ ദിവസമായിരുന്നു ഇന്ന്. ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം മൂന്ന് വിക്കറ്റാണ് പതിരാന വീഴ്ത്തിയത്. കൂടെ ഒരു തകര്‍പ്പന്‍ ക്യാച്ചും ശ്രീലങ്കന്‍ താരത്തിന്റേതായി ഉണ്ടായിരുന്നു. നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങിയ പതിരാന മിച്ചല്‍ മാര്‍ഷ് (18), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (0), റിഷഭ് പന്ത് (51) എന്നിവരെയാണ് പുറത്താക്കിയത്.

അവസാന ഓവറില്‍ മാത്രമാണ് പതിരാനയക്ക് അടിവാങ്ങേണ്ടി വന്നത്. തന്റെ നാലാം ഓവറില്‍ 17 റണ്‍സാണ് വഴങ്ങിയത്. മാര്‍ഷിനേയും സ്റ്റബ്‌സിനേയും അടുത്തടുത്ത പന്തുകളിലാണ് പതിരാന മടക്കിയത്. അതും ബാറ്റര്‍മാര്‍ക്ക് തൊടാന്‍ പറ്റാത്ത രീതിയില്‍ രണ്ട് യോര്‍ക്കറുകള്‍. ഇരുവരേയും പുറത്താക്കിയ പന്തുകള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് വീഡിയോ. ഇരുവരും പുറത്താകുന്ന പന്തുകളുടെ വീഡിയോ ദൃശ്യം കാണാം... 

Scroll to load tweet…

192 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡല്‍ഹി മുന്നോട്ടുവച്ചിരുന്നത്. റിഷഭ് പന്തിന് പുറമെ ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 52), പൃഥ്വി ഷാ (43) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗംഭീര തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വാര്‍ണര്‍ - പൃഥ്വി സഖ്യം 93 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ വാര്‍ണറെ മുസ്തഫിസുര്‍ പുറത്താക്കി. 10-ാം ഓവറില്‍ പതിരാനയുടെ തകര്‍പ്പന്‍ ക്യാച്ചാണ് വാര്‍ണറുടെ പുറത്താകലിന് വഴിവച്ചത്. മൂന്ന് സിക്‌സും അഞ്ച് ഫോറും വാര്‍ണറുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. അടുത്ത ഓവറില്‍ പൃഥ്വിയും മടങ്ങി. രവീന്ദ്ര ജഡേജയുടെ പന്തില്‍ എം എസ് ധോണിക്ക് ക്യാച്ച്. തുടര്‍ന്ന് വന്ന മിച്ചല്‍ മാര്‍ഷിനേയും (18), ട്രിസ്റ്റണ്‍ സ്റ്റബ്‌സിനേയും (0) പതിരാന അടുത്തടുത്ത പന്തുകളില്‍ മടക്കുകയായിരുന്നു.

Scroll to load tweet…

പിന്നീട് പന്ത് പുറത്തെടുത്ത പോരാട്ടവീര്യമാണ് ഡല്‍ഹിയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. പതിരാനയെറിഞ്ഞ 19-ാം ഓവറിലാണ് പന്ത് മടങ്ങുന്നത്. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. അക്‌സര്‍ പട്ടേല്‍ (7), അഭിഷേക് പോറല്‍ (9) പുറത്താവാതെ നിന്നു. പതിരാനയ്ക്ക് പുറമെ ജഡേജ, മുസ്തഫിസുര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.