ഷാര്‍ജ: വനിത ടി20 ചലഞ്ച് ഫൈനലില്‍ അമ്പരിപ്പുന്ന ഫീല്‍ഡിങ്ങുമായി തായ്‌ലന്‍ഡ് ക്രിക്കറ്റര്‍ നതാകന്‍ ചന്തം. സൂപ്പര്‍നോവാസിനെതിരായ ഫൈനലിലാണ് ക്രിക്കറ്റ് ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രകടനം. ബൗണ്ടിറിയെന്ന് ഉറപ്പിച്ച് പന്താണ് അസാമാന്യ മെയ്‌വഴക്കത്തോടെ ചന്തം സേവ് ചെയ്ത്. 

സോഫി എക്ലെസ്‌റ്റോണ്‍ എറിഞ്ഞ രണ്ടാം ഓവറിലാണ് സംഭവം. എക്ലെസ്‌റ്റോണിന്റെ പന്ത് ജമീമ റോഡ്രിഗസ് സ്ലിപ്പിലൂടെ തട്ടിയിട്ടു. ഷോര്‍ട്ട് തേര്‍ഡ്മാനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ചന്തം പന്തിന് പിന്നാലെ ഓടി. ബൗണ്ടറി ഉറപ്പായ പന്ത് താരം പിന്നിലേക്ക് വലിച്ചിട്ടു. വീഡിയോ കാണാം...

ഇന്ത്യന്‍ വനിതാ താരം ശിഖ പാണ്ഡെ, സുഷമ വര്‍മ തുടങ്ങിയവര്‍ താരത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. എന്നാല്‍ അവിടം കൊണ്ടും നിന്നില്ല. മറ്റൊരു തകര്‍പ്പന്‍ ക്യാച്ചുകൂടി ചന്തം സ്വന്തമാക്കി. സൂപ്പര്‍നോവാസ് താരം ജമീമ റോഡ്രിഗസിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ചര്‍ച്ചയായത്. ദീപ്തി ശര്‍മയുടെ ജമീമ ഷോട്ടിന് ശ്രമിച്ചപ്പോല്‍ കവര്‍- പോയിന്റില്‍ ചന്തം മനോഹരമായി കയ്യിലൊതുക്കി. വീഡിയോ...