Asianet News MalayalamAsianet News Malayalam

വീഡിയോയില്‍ വ്യക്തം, പലസ്തീന്‍ പിന്തുണക്കാരന്‍ ആദ്യമണിഞ്ഞത് ഇന്ത്യന്‍ ജഴ്‌സി! കയ്യില്‍ രക്തം, പേര് പുറത്ത്

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ശ്രേയസ് പുറത്തായതിന് ശേഷം 14-ാം ഓവറിലായിരുന്നു സംഭവം. ആഡം സാംപയുടെ മൂന്ന് പന്തുകള്‍ കോലി-രാഹുല്‍ സഖ്യം നേരിട്ടു.

watch video pitch invader says his name is john and from australia
Author
First Published Nov 19, 2023, 6:33 PM IST

അഹമ്മദാബാദ്: ഇന്ത്യ - ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരത്തിനിടെ പലസ്തീനെ പിന്തുണച്ചുകൊണ്ട് കാണികളില്‍ നിന്നൊരാള്‍ ഗ്രൗണ്ടിലേക്ക് ഓടിയെത്തിയിരുന്നു. 'ഫ്രീ പലസ്തീന്‍' ഷര്‍ട്ടും ധരിച്ചാണ് അയാള്‍ പിച്ചിലേക്കിക്കെത്തിയത്. പലസ്തീന്റെ പതാകയുള്ള മാസ്‌ക്കും അയാളുടെ മുഖത്തുണ്ടായിരുന്നു. മത്സരം നടന്നുകൊണ്ടിരിക്കെ നടന്ന സംഭവം ഗുരുതര സുരക്ഷാ വീഴ്ച്ചയായിട്ടാണ് കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചാണ് ഇയാള്‍ ഗ്രൗണ്ടിലേക്ക് കയറിയത്. 

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ശ്രേയസ് പുറത്തായതിന് ശേഷം 14-ാം ഓവറിലായിരുന്നു സംഭവം. ആഡം സാംപയുടെ മൂന്ന് പന്തുകള്‍ കോലി-രാഹുല്‍ സഖ്യം നേരിട്ടു. നാലാം പന്തിന് മുമ്പാണ് പലസ്തീന്‍ പിന്തുണയുമായി കാണികളിലൊരാള്‍ ഗ്രൗണ്ടിലെത്തിയത്. ക്രീസിലുണ്ടായിരുന്ന കോലിയുടെ തോളത്ത് അയാള്‍ കയ്യിടുകയും ചെയ്തു. കോലി ഒഴിഞ്ഞുമാറുകയായിരുന്നു. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി അയാളെ പിടിച്ചുമാറ്റി. വീഡിയോ കാണാം...

അയാളെ പിടിച്ചുകൊണ്ടുപോയതിന് ശേഷമുള്ള വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പൊലീസ് ഏറ്റെടുത്ത ശേഷം ഇയാളുടെ വസ്ത്രം മാറ്റി മറ്റൊരു വസ്ത്രം നല്‍കിയിരുന്നു. തുടര്‍ന്നുള്ള വീഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്, താന്‍ ഓസ്‌ട്രേലിയക്കാരന്‍ ആണെന്നും പേര് ജോണ്‍ എന്നാണെന്നും. മാത്രമല്ല, പലസ്തീനെ പിന്തുണയ്ക്കുന്നുവെന്നും ഇയാള്‍ പറയുന്നു. വിരാട് കോലിയെ കാണാനാണ് മൈതാനത്തേക്ക് കയറിയതെന്നും താൻ പലസ്തീനെ അനുകൂലിക്കുന്നുവെന്നും ഇയാൾ കൂട്ടിച്ചേർത്തു. ഇതിനിടെ ഇയാളുടെ കൈ മുറഞ്ഞതായുള്ള ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാം... 

എന്നാല്‍ ഗ്യാലറിയില്‍ ഇരിക്കുമ്പോള്‍ ഇയാള്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞിട്ടുള്ള വീഡിയോയും പ്രചരിക്കുന്നുണ്ട്. പിച്ചിലേക്ക് ഇറങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ ജേഴ്‌സി അഴിക്കുകയും ഗ്രൗണ്ടിലേക്ക് ഓടിയെത്തുകയുമായിരുന്നു. വീഡിയോ കാണാം..

ലോകകപ്പില്‍ ഇന്ത്യ 240ന് പുറത്തായിരുന്നു. കെ എല്‍ രാഹുല്‍ (66), വിരാട് കോലി (54), രോഹിത് ശര്‍മ (47) എന്നിവരണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. സൂര്യകുമാര്‍ യാദവ് (18), കുല്‍ദീപ് യാദവ് (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോഷ് ഹേസല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കിറ്റ് വീതം വീഴ്ത്തി.

കോലിയെ ആരും മറികടക്കില്ല! ലോകകപ്പ് അവസാനിപ്പിക്കുന്നത് റെക്കോര്‍ഡോടെ; ഹിറ്റ്മാന്‍ രണ്ടാമത്

Follow Us:
Download App:
  • android
  • ios