പന്ത് കയ്യിലൊതുക്കിയ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ബൗളര്‍ക്ക് ഇട്ടുകൊടുത്തു. എന്നാല്‍ ഓടുന്നതിനിടെ നബിയുടെ കാലില്‍ തട്ടി ലോങ് ഓണിലേക്ക് പോയി. ഇതോടെ രണ്ട് റണ്‍ കൂടി നബി ഓടിയെടുത്തു.

ബംഗളൂരു: ഇന്ത്യ - അഫ്ഗാനിസ്ഥാന്‍ മൂന്നാം ടി20 മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട് രോഹിത് ശര്‍മയും മുഹമ്മദ് നബിയും. ആദ്യ സൂപ്പര്‍ ഓവറിനിടെയാണ് അഫ്ഗാന്‍ സീനിയര്‍ താരം നബിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ വന്നത്. വിരാട് കോലിയും ഒരിടെ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നുണ്ട്. മുകേഷ് കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സാണ് അഫ്ഗാന്‍ താരങ്ങളായ നബിയും റഹ്മാനുള്ള ഗുര്‍ബാസും അടിച്ചെടുത്തത്. 

മുകേഷിന്റെ ആദ്യ പന്തില്‍ ഗുല്‍ബാദിന്‍ നെയ്ബ് (1) റണ്ണൗട്ടായി. രണ്ടാം പന്തില്‍ നബി ഒരു റണ്‍ ഓടിയെടുത്തു. മൂന്നാം പന്തില്‍ ഗുര്‍ബാസിന്റെ വക ബൗണ്ടറി. നാലാം പന്തില്‍ ഒരു റണ്‍. അഞ്ചാം പന്തില്‍ നബി സിക്‌സ് നേടി. അവസാന പന്ത് നബിക്ക് തൊടാനായില്ല. പന്ത് കയ്യിലൊതുക്കിയ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ബൗളര്‍ക്ക് ഇട്ടുകൊടുത്തു. എന്നാല്‍ ഓടുന്നതിനിടെ നബിയുടെ കാലില്‍ തട്ടി ലോങ് ഓണിലേക്ക് പോയി. ഇതോടെ രണ്ട് റണ്‍ കൂടി നബി ഓടിയെടുത്തു.

ഇതോടെയാണ് നബിയും രോഹിത്തും നേര്‍ക്കുനേര്‍ വരുന്നത്. നബിയോട് രോഹിത് ദേഷ്യത്തോടെ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം. കോലിയും ഇടപെടുന്നുണ്ട്. പൊതുവെ അഫ്ഗാനും ഇന്ത്യയും സൗഹൃത്തിലാണ്. എന്നാല്‍ ഈ സംഭവം ചിലര്‍ക്കെങ്കിും അതൃപ്തിയുണ്ടാക്കി. വീഡിയോ കാണാം...

Scroll to load tweet…

മത്സരം ഇന്ത്യ ജയിച്ചിരുന്നു. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 212 റണ്‍സ് നേടി. പിന്നീട് സൂപ്പര്‍ ഓവറിലാണ് വിജയികളെ തീരുമാനിച്ചത്. 212 റണ്‍സ് പിന്തുടര്‍ന്നാണ് അഫ്ഗാന്‍ മത്സരം ടൈ ആക്കിയത്. പിന്നാലെ രണ്ടുവട്ടം സൂപ്പര്‍ ഓവറുകള്‍! ഒടുവില്‍ ജയഭേരി മുഴക്കി ടീം ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര 3-0ന് സ്വന്തമാക്കി. അതേസമയം അവരുടെ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തോടെ ഐതിഹാസിക പോരാട്ടവീര്യം കാട്ടിയ അഫ്ഗാന് തലയുയര്‍ത്തി മടക്കം. 

ചിന്നസ്വാമി സ്റ്റേഡിയം വേദിയായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യ മുന്നോട്ടുവെച്ച 213 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് സമനില പിടിച്ച അഫ്ഗാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ 16 റണ്‍സ് പിന്തുടര്‍ന്ന് തുല്യതയിലെത്തിയ ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ 10 റണ്ണിന്റെ തോല്‍വി സമ്മതിക്കുകയായിരുന്നു.

വിക്കറ്റിന് പിന്നില്‍ സൂപ്പര്‍ ഹീറോയായി സഞ്ജു! വിജയത്തില്‍ നിര്‍ണായകമായത് നേരിട്ടുള്ള ത്രോയിലെ റണ്ണൗട്ട്