ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത് സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ പുറത്തെടുത്ത വിസ്മയ പ്രകടനമായിരുന്നു. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 179 റണ്‍സാണ് നേടിയത്. തുടര്‍ന്നാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ജസ്പ്രീത് ബൂമ്രയുടെ ഒരോവറില്‍ 17 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യക്കായി ക്രീസിലെത്തിയത് രോഹിത് ശര്‍മയും കെ എല്‍ രാഹുലും. 

ടിം സൗത്തി കിവീസിനായി പന്തെടുത്തപ്പോള്‍ ആദ്യ നാല് പന്തില്‍ പിറന്നത് എട്ട് റണ്‍സ് മാത്രം. അവസാന രണ്ട് പന്തില്‍ വേണ്ടത് എട്ട് റണ്‍സ്. അഞ്ചാം പന്തില്‍ യോര്‍ക്കറിന് ശ്രമിച്ച സൗത്തിക്ക് പിഴച്ചു. ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ ബൗണ്ടറി ലൈന്‍ കടന്നു. അവസാന പന്തില്‍ വേണ്ടത് നാല് റണ്‍സ് മാത്രം. വീണ്ടും യോര്‍ക്കറിനായുള്ള ശ്രമം പരാജയപ്പെട്ടു. ലോങ് ഓഫിലൂടെ ഒരു തകര്‍പ്പന്‍ സിക്‌സര്‍. വിജയവും പരമ്പരയും ഇന്ത്യയുടെ കയ്യില്‍. ഹിറ്റ്മാന്‍ ആ പേര് ഒരിക്കല്‍കൂടി അന്വര്‍ത്ഥമാക്കി. ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രോഹിത്തിന്റെ സിക്‌സുകള്‍ കാണാം...