Asianet News MalayalamAsianet News Malayalam

റിവ്യൂ എടുക്കാന്‍ നിര്‍ബന്ധിച്ച് കുല്‍ദീപ്! ഇവനൊക്കെ എവിടുന്ന് വരുന്നെടേ എന്ന മട്ടില്‍ രോഹിത് -വീഡിയോ

എന്തായാലും ക്രൗളിയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ വീഡിയോയിലെ ഹീറോ രോഹിത്താണെന്ന് മാത്രം. കുല്‍ദീപ് യാദവിന് നിര്‍ണായക റോളുമുണ്ട്.

watch video rohit sharma reaction after kuldeep insists to take review
Author
First Published Feb 5, 2024, 2:42 PM IST

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ 399 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംംഗ്‌സിനെത്തിയ ഇംഗ്ലണ്ട് 292ന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രിത് ബുമ്ര, ആര്‍ അശ്വിന്‍ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 73 റണ്‍സ് നേടിയ സാക് ക്രൗളിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. പിന്നീടെത്തിയ ആര്‍ക്കും 40നപ്പുറമുള്ള സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

എന്തായാലും ക്രൗളിയുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എന്നാല്‍ വീഡിയോയിലെ ഹീറോ രോഹിത്താണെന്ന് മാത്രം. കുല്‍ദീപ് യാദവിന് നിര്‍ണായക റോളുമുണ്ട്. ഇംഗ്ലണ്ട് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുമ്പോള്‍ ക്രൗളിക്കെതിരെ ഒരു അപ്പീല്‍ വന്നു. ജസ്പ്രിത് ബുമ്രയുടെ പന്ത് ഡ്രൈവ് ചെയ്യാനുള്ള ശ്രമം ഫലം കണ്ടില്ല. പന്ത് വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന്റെ കൈകളിലേക്ക്.

കിഷന് കുരുക്ക് മുറുകുന്നു! അടുത്ത ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിന്റെ പടി കണ്ടേക്കില്ല? നേട്ടം സഞ്ജുവിന്

പന്തിന് ചലനം ഉണ്ടായതുകൊണ്ടുന്നതെ കുല്‍ദീപ് കരുതിയത് ബാറ്റില്‍ സ്പര്‍ശിച്ചുവെന്നാണ്. കുല്‍ദീപ് റിവ്യൂ ചെയ്യാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നിര്‍ബന്ധിക്കുന്നുമുണ്ട്. അല്‍പം ഇമോഷണലായിട്ടാണ് കുല്‍ദീപ് സംസാരിക്കുന്നത്. എന്നാല്‍ രോഹിത് തീരുമാനത്തില്‍ ഉറച്ച് നിന്നു. എന്തായാലും ടിവി റിപ്ലേകളില്‍ രോഹിത്തിന്റെ തീരുമാനം ശരിയാണെന്ന് കണ്ടു. ക്യാമറാമാന് നേരെ രോഹിത് പുഞ്ചിരിയോടെ രോഹിത് കൈ ഉയര്‍ത്തി കാണിക്കുകയും ചെയ്തു. വീഡിയോ കാണാം...

വിശാഖപട്ടണത്ത് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 396 റണ്‍സാണ് നേടിയിരുന്നത്. 209 റണ്‍സ് റണ്‍സ് അടിച്ചെടുത്ത യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. താരത്തിന്റെ ആദ്യ ഇരട്ട സെഞ്ചുറിയായിരുന്നു അത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 253ന് പുറത്തായി.

വിക്കറ്റ് കീപ്പര്‍ക്ക് പന്തെടുത്ത് കൊടുത്താലും ഔട്ട്! വിചിത്രമായ രീതിയില്‍ പുറത്തായി ഇംഗ്ലണ്ട് താരം - വീഡിയോ

ജസ്പ്രിത് ബുമ്ര ആറ് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവിന് മൂന്ന് വിക്കറ്റുണ്ടായിരുന്നു. 143 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 255 റണ്‍സെടുക്കാനാണ് സാധിച്ചത്. ശുഭ്മാന്‍ ഗില്‍ (104) സെഞ്ചുറി നേടി. പിന്നാലെ ഇംഗ്ലണ്ട് 292ന് പുറത്താവുകയായിരുന്നു.


 

Latest Videos
Follow Us:
Download App:
  • android
  • ios