33 റണ്‍സിന്റെ വിജയമാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയെടുക്കുകയും ചെയ്തു. ഒരു മത്സരം ഇനിയും അവശേഷിക്കുന്നുണ്ട്.
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ ജയിക്കുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന്റെ സംഭാവന നിര്‍ണായകമായിരുന്നു. ഇന്ത്യ രണ്ടിന് 34 എന്ന നിലയില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ സമയത്ത് സഞ്ജുവിന്റെ ഇന്നിംഗ്‌സാണ് ടീമിനെ രക്ഷിച്ചത്. റുതുരാജ് ഗെയ്കവാദിനൊപ്പം 71 ണ്‍സ് കൂട്ടിചേര്‍ക്കാന്‍ സഞ്ജുവിനായിരുന്നു. പിന്നീട് 13-ാം ഓവറില്‍ ബെഞ്ചമിന്‍ വൈറ്റിന്റെ പന്തില്‍ ബൗള്‍ഡായിട്ടാണ് സഞ്ജു മടങ്ങുന്നത്. ഐറിഷ് സ്പിന്നര്‍ക്കെതിരെ വലിയ ഷോട്ടിന് ശ്രമിച്ചപ്പോള്‍ താരം ബൗള്‍ഡായി. ഒരു സിക്സും അഞ്ച് ഫോറും സഞ്ജുവിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു.
അയര്‍ലന്‍ഡിന്റെ പേസര്‍ ജോഷ്വാ ലിറ്റിലിന്റെ ഒരോവറില്‍ 18 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ഇതില്‍ തുടര്‍ച്ചയായി മൂന്ന് ഫോറും ഒരു സിക്‌സുമുണ്ടായിരുന്നു. ഐപിഎല്ലില്‍ ഗുജാറാത്ത് ടൈറ്റന്‍സിന്റെ പ്രധാന പേസര്‍ കൂടിയാണ് ജോഷ്വാ. വീഡിയോ കാണാം...
അതേസമയം, 33 റണ്‍സിന്റെ വിജയമാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യയെടുക്കുകയും ചെയ്തു. ഒരു മത്സരം ഇനിയും അവശേഷിക്കുന്നുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 20 ഓവറില്‍ 185 റണ്‍സാണ് നേടിയത്. അഞ്ച് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. സഞ്ജുവിന് പുറമെ റുതുരാജ് ഗെയ്കവാദ് (58), റിങ്കു സിംഗ് (38) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുക്കാനാണ് കഴിഞ്ഞത്. 51 പന്തില്‍ 72 റണ്‍സെടുത്ത് ആന്‍ഡ്രൂ ബാല്‍ബിര്‍ണിയാണ് അയര്‍ലന്‍ഡിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും അയര്‍ലന്‍ഡ് നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

