പെഷവാര്‍ ബാറ്റ് ചെയ്യുന്നതിനിടെ ഷഹീന്‍ എറിഞ്ഞ ആദ്യ ഓവറാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഷഹീന്റെ ആദ്യ പന്ത് നേരിട്ട മുഹമ്മദ് ഹാരിസിന്റെ ബാറ്റ് തകര്‍ന്നു. മണിക്കൂറില്‍ 137.9 കിലോ മീറ്റര്‍ വേഗത്തില്‍ വന്ന പന്തില്‍ ഹാരിസ് കവര്‍ ഡ്രൈവിന് ശ്രമിക്കുമ്പോഴാണ് ബാറ്റ് തകര്‍ന്നത്.
ഇസ്ലാമാബാദ്: പാക് ടീമിലേക്ക് തകര്‍പ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഷഹീന്‍ അഫ്രീദി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വാലാന്‍ഡേ്‌സിന്റെ ക്യാപ്റ്റനാണ് ഷഹീന്‍. ഇന്നലെ പെഷവാര്‍ സാല്‍മിക്കെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്താന്‍ ഷഹീന് ആയിരുന്നു. മത്സരം ലാഹോര്‍ ജയിക്കുകയും ചെയ്തു. ടോസ് നേടി ബാറ്റിംഗിനെത്തിയ ലാഹോര്‍ നിശ്ചത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പെഷവാറിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനാണ് സാധിച്ചത്.
പെഷവാര്‍ ബാറ്റ് ചെയ്യുന്നതിനിടെ ഷഹീന്‍ എറിഞ്ഞ ആദ്യ ഓവറാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഷഹീന്റെ ആദ്യ പന്ത് നേരിട്ട മുഹമ്മദ് ഹാരിസിന്റെ ബാറ്റ് തകര്‍ന്നു. മണിക്കൂറില്‍ 137.9 കിലോ മീറ്റര്‍ വേഗത്തില്‍ വന്ന പന്തില്‍ ഹാരിസ് കവര്‍ ഡ്രൈവിന് ശ്രമിക്കുമ്പോഴാണ് ബാറ്റ് തകര്‍ന്നത്. ആദ്യ പന്തില്‍ റണ്‍സൊന്നുമെടുക്കാന്‍ ഹാരിസിന് സാധിച്ചില്ല. പുതിയ ബാറ്റുമായി വീണ്ടും ക്രീസിലെത്തിയപ്പോഴും ഹാരിസിന് പിഴച്ചു. അടുത്ത പന്തില്‍ ബൗള്‍ഡ്. വീഡിയോ കാണാം...
ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിനിടെ കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് ദീര്‍ഘകാലം ചികിത്സയിലായിരുന്നു ഷഹീന്‍. ഇതിനിടെ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വീണ്ടും പരിക്ക് അലട്ടിയതോടെ വിശ്രമമെടുക്കുകയായിരുന്നു. ഇതിനിടെ താരത്തിന്റെ വിവാഹവും കവിഞ്ഞു. പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകള്‍ അന്‍ഷയാണ് വധു. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷമായിരുന്നു.
ഷഹീന്റെ അഞ്ച് വിക്കറ്റിന് പുറമെ ഫഖര്‍ സമാന്‍ (96), അബ്ദുള്ള ഷെഫീഖ് (75) എന്നിവരുടെ ഇന്നിംഗ്‌സാണ് ലാഹോറിനെ വിജയത്തിലേക്ക് നയിച്ചത്. സാം ബില്ലിംഗ്‌സ് (23 പന്തില്‍ 47) മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ പെഷവാര്‍ നിരയില്‍ സയിം അയൂബ് (51), ടോം കൊഹ്‌ലര്‍- കാഡ്‌മോര്‍ (55) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ഹാരിസിന് പുറമെ ബാബര്‍ അസം (7), ജെയിംസ് നീഷം (12), വഹാബ് റിയാസ് (0), സാദ് മസൂദ് (16) എന്നിവരെ ഷഹീന്‍ പുറത്താക്കി.
