Asianet News MalayalamAsianet News Malayalam

ശുഭ്മാന്‍ ഗില്‍ ക്യാച്ചെടുത്തത് ബൗണ്ടറി ലൈനില്‍ ചവിട്ടി! എന്നിട്ടും ലങ്കന്‍ താരം കുശാല്‍ പുറത്ത്, വിവാദം

കുല്‍ദീപിന്റെ പന്തില്‍ കുശാല്‍ സിക്‌സിന് ശ്രമിച്ചു. എന്നാല്‍ എന്നാല്‍ ബൗണ്ടറി ലൈനില്‍ ഗില്‍ പന്ത് കയ്യിലൊതുക്കി.

watch video shubman gill took controversial catch against sri lanka in third odi
Author
First Published Aug 7, 2024, 8:39 PM IST | Last Updated Aug 7, 2024, 8:39 PM IST

കൊളംബൊ: ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കന്‍ താരം കുശാല്‍ മെന്‍ഡിസിന്റെ പുറത്താകല്‍ വിവാദത്തില്‍. 59 റണ്‍സുമായി ക്രീസില്‍ നില്‍ക്കെ 49-ാം ഓവറിലാണ് താരം പുറത്താവുന്നത്. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ നല്‍കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഒരാള്‍ കുശാല്‍ ആയിരുന്നു. എന്നാല്‍ പുറത്താകല്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുയാണ്.

കുല്‍ദീപിന്റെ പന്തില്‍ കുശാല്‍ സിക്‌സിന് ശ്രമിച്ചു. എന്നാല്‍ എന്നാല്‍ ബൗണ്ടറി ലൈനില്‍ ഗില്‍ പന്ത് കയ്യിലൊതുക്കി. വീഡിയോ പരിശോധനയ്ക്ക് ശേഷം അംപയര്‍ ഔട്ട് വിളിക്കുകയും ചെയ്തു. ഔട്ടല്ലെന്നുള്ളതിന് വ്യക്തമായ തെളിവൊന്നുമില്ലെന്നാണ് തേര്‍ഡ് അപയര്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ക്യാച്ചെടുത്തതിന്റെ മറ്റൊരു വീക്ഷണകോണ്‍ കാണിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീടാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പോസ്റ്റുകളില്‍ തെളിഞ്ഞത് ഗില്‍ ബൗണ്ടറി ലൈനില്‍ ചവിട്ടിയിരുന്നുവെന്ന്. വീഡിയോ കാണാം...

അതേസമയം, മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ 2-0ത്തിന് സ്വന്തമാക്കി. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു.

ആളാവാന്‍ നോക്കി അബദ്ധം പറ്റി! റിഷഭ് പന്ത് നഷ്ടമാക്കിയത് അനായാസ സ്റ്റംപിങ് അവസരം, ട്രോളി സോഷ്യല്‍ മീഡിയ

35 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദയനീയമായിരുന്നു ഇന്ത്യയുടെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 37 റണ്‍സുള്ളപ്പോള്‍ ശുബ്മാന്‍ ഗില്ലിന്റെ (6) വിക്കറ്റ് നഷ്ടമായി. അശിത ഫെര്‍ണാണ്ടോയുടെ പന്തില്‍ ബൗള്‍ഡ്. എട്ടാം ഓവറില്‍ രോഹിത്തും മടങ്ങി. റിഷഭ് പന്തിന് (6) ഒമ്പത് പന്ത് മാത്രമായിരുന്നു ആയുസ്. പിറകെ വിരാട് കോലിയും (20) കൂടാരം കയറി. ഇതോടെ നാലിന് 71 എന്ന നിലയിലായി ഇന്ത്യ. അക്‌സര്‍ പട്ടേല്‍ (2), ശ്രേയസ് അയ്യര്‍ (8), ആദ്യ ഏകദിനം കളിക്കുന്ന റിയാന്‍ പരാഗ് (15), ശിവം ദുബെ (9) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. വാഷിംഗ്ടണ്‍ സുന്ദറിന്റെ (30) ഇന്നിംഗ്‌സ് തോല്‍വിഭാരം കുറയ്ക്കാന്‍ മാത്രമാണ് സഹായിച്ചത്. കുല്‍ദീപ് യാദവാണ് (6) പുറത്തായ മറ്റൊരു താരം മുഹമ്മദ് സിറാജ് (0) പുറത്താവാതെ നിന്നു.  വെല്ലാലഗെയ്ക്ക് പുറമെ ജെഫ്രി വാന്‍ഡര്‍സെ രണ്ട് വിക്കറ്റെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios