ആദ്യ ടി20യില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായ താരം രണ്ടാം ടി20യില്‍ 10 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. മൂന്നാം ടി20യിലും നിരാശപ്പെടുത്തിയതോടെ ആരാധകര്‍ താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്.
സെന്റ് ക്വിറ്റ്‌സ്: ശ്രേയസ് അയ്യര്‍ (Shreyas Iyer) ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടോ എന്നുള്ളതാണ് ആരാധകര്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. വിന്‍ഡീസിനെതിരെ (IND vs WI) മൂന്നാം ടി20യില്‍ 27 പന്തില്‍ 24 റണ്‍സാണ് ശ്രേയസ് നേടിയത്. ഇതില്‍ രണ്ട് ഫോര്‍ മാത്രമാണ് ഉള്‍പ്പെട്ടിരുന്നത്. അകെയ്ല്‍ ഹുസൈന്റെ പന്തില്‍ ഡേവോണ്‍ തോമസിന് ക്യാച്ച് നല്‍കിയാണ് ശ്രേയസ് മടങ്ങുന്നത്.
ആദ്യ ടി20യില്‍ റണ്‍സൊന്നുമെടുക്കാതെ പുറത്തായ താരം രണ്ടാം ടി20യില്‍ 10 റണ്‍സ് മാത്രമാണ് നേടിയിരുന്നത്. മൂന്നാം ടി20യിലും നിരാശപ്പെടുത്തിയതോടെ ആരാധകര്‍ താരത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഇതില്‍ പലരും പറയുന്നത്, ശ്രേയസിന് പകരം മലയാളി താരം സഞ്ജു സാംസണിന് (Sanju Samson) അവസരം നല്‍കണമെന്നാണ്. ചില ട്വീറ്റുകള്‍ വായിക്കാം...
മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് കെയ്ല്‍ മയേഴ്‌സിന്റെ (73) അര്‍ധ സെഞ്ചുറിയുടെ മികവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. 44 പന്തില്‍ 76 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാറിന്റെ ഇന്നിംഗ്‌സ്.
രോഹിത് മടങ്ങിയ ശേഷം ക്രീസിലെത്തിയ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് സൂര്യകുമാര്‍ 105 റണ്‍സുണ്ടാക്കി. ഇരുവരും മടങ്ങുമ്പോഴേക്കും ഇന്ത്യ വിജയത്തിനടുത്തെത്തിയിരുന്നു. 26 പന്തില്‍ 33 റണ്‍സുമായി പന്ത് പുറത്താവാതെ നിന്നു. മൂന്ന് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. ഹാര്‍ദിക് പാണ്ഡ്യയാണ് (4) പുറത്തായ മറ്റൊരു താരം. ദീപക് ഹൂഡ (10) പുറത്താവാതെ നിന്നു.
അതേസമയം രോഹിത് ശര്‍മയുടെ പരിക്ക് ഇന്ത്യക്ക് തലവേദനയാവുകയാണ്. ബാറ്റ് ചെയ്യുന്നതിനിടെ പുറം വേദനയെ തുടര്‍ന്ന് രോഹിത് റിട്ടേയര്‍ഡ് ഹര്‍ട്ടായിരുന്നു. അഞ്ച് പന്തില്‍ 11 റണ്‍സുമായി ക്രീസില്‍ നില്‍ക്കുമ്പോഴാണ് രോഹിത് പിന്മാറായിയത്. ഒരു ഫോറും ഒരു സിക്‌സും രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നിരുന്നു. എന്നാല്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെന്നും അടുത്ത മത്സരത്തില്‍ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും മത്സരശേഷം രോഹിത് പറഞ്ഞു. അടുത്ത മത്സരത്തിന് മുമ്പ് വിശ്രമിക്കാന്‍ ധാരാളം സമയമുണ്ടെന്നും രോഹിത് പറഞ്ഞു.
