അവസാന ഓവറില്‍ സമ്മര്‍ദ്ദത്തിന് അവസാന ഓവറില്‍ റോസ്‌നാന്‍ കനോഹ് നേടിയ ബൗണ്ടറി നിര്‍ണായകമായി. പിന്നാലെ അഞ്ചാം പന്തില്‍ നട്ടായ ഭൂചാതം വിജയറണ്‍ നേടിയതോടെ തായ് ക്യാംപ് വിജയമാഘോഷിച്ചു.

ധാക്ക: വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നാണ് ഇന്ന് തായ്‌ലന്‍ഡ് നടത്തിയത്. ഏഷ്യാ കപ്പില്‍ അവര്‍ക്ക് പാകിസ്ഥാനെ അട്ടിമറിക്കാനായി. നാല് വിക്കറ്റിനായിരുന്നു തായ് വനിതകളുടെ ജയം. 117 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന തായ്‌ലന്‍ഡ് 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 51 പന്തില്‍ 61 റണ്‍സ് നേടിയ നതാകന്‍ ചന്തമാണ് തായ്‌ലന്‍ഡിനെ ചരിത്ര വിജയത്തിലേക്ക് നയിച്ചത്.

അവസാന ഓവറില്‍ സമ്മര്‍ദ്ദത്തിന് അവസാന ഓവറില്‍ റോസ്‌നാന്‍ കനോഹ് നേടിയ ബൗണ്ടറി നിര്‍ണായകമായി. പിന്നാലെ അഞ്ചാം പന്തില്‍ നട്ടായ ഭൂചാതം വിജയറണ്‍ നേടിയതോടെ തായ് ക്യാംപ് വിജയമാഘോഷിച്ചു. ഡഗ്ഔട്ടിലുള്ള താരങ്ങളെല്ലാം ഗ്രൗണ്ടിലേക്ക് ഓടിയെത്തി. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീഡീയോ കാണാം...

Scroll to load tweet…

നേരത്തെ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് പാക് വനിതകള്‍ 116 റണ്‍സ് നേടിയത്. 64 പന്തില്‍ 56 റണ്‍സ് നേടിയ സിദ്ര അമീനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. മുനീബ അലി (15), ബിസ്ബ മറൂഫ് (3), നിദ ദാര്‍ (12), അയേഷ നസീം (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അലിയ റിയാസ് (10), ഒമൈമ സൊഹൈല്‍ (1) എന്നിവര്‍ പുറത്താവാതെ നിന്നു. സോര്‍ന്നാരിന്‍ തിപ്പോച്ച് തായ്‌ലന്‍ഡിനായി രണ്ട് വിക്കറ്റ് നേടി.

എല്ലാം അനുകൂലം, എന്നിട്ടും ചാഹറിനെ തഴഞ്ഞു; പ്രതികരിച്ച് ആരാധകര്‍

മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കമാണ് തായ്‌ലന്‍ഡിന് ലഭിച്ചത്. 40 റണ്‍സിലാണ് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അതേ സ്‌കോറില്‍ മറ്റൊരു വിക്കറ്റ് നഷ്ടമായെങ്കിലും ചന്തം നേടിയ അര്‍ധ സെഞ്ചുറി ടീമിന് വിജയം കൊണ്ടുവന്നു. 17 റണ്‍സ് നേടിയ നറുമോല്‍ മറ്റൊരു പ്രധാന സ്‌കോറര്‍. നിദ ദാര്‍, തുബ ഹസ്സന്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.