ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിലെ മൂടിക്കെട്ടിയ അന്തരീക്ഷവും ന്യൂസിലന്‍ഡിന് ഗുണം ചെയ്തു.

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (2) നിരാശപ്പെടുത്തിയിരുന്നു. നേരിട്ട 16-ാം പന്തില്‍ തന്നെ രോഹിത് പുറത്താവുകയായിരുന്നു. ടിം സൗത്തിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. കൂറ്റനടിക്ക് ശ്രമിക്കുമ്പോഴാണ് രോഹിത് പുറത്താവുന്നത്. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തിലെ മൂടിക്കെട്ടിയ അന്തരീക്ഷവും ന്യൂസിലന്‍ഡിന് ഗുണം ചെയ്തു. ആ സാഹചര്യത്തില്‍ പന്ത് നല്ലത് പോലെ സ്വിങ് ചെയ്യിക്കാന്‍ കിവീസ് ബൗളര്‍മാര്‍ക്ക് സാധിച്ചു. സൗത്തിയുടെ ഒരു ഇന്‍സ്വിങറിലാണ് രോഹിത് ബൗള്‍ഡാകുന്നത്.

രോഹിത് വിക്കറ്റ് വലിച്ചെറിഞ്ഞതോടെ കടുത്ത വിമര്‍ശനങ്ങളും പരിഹാസങ്ങളും രോഹിത്തിനെതിരെ ഉയരുകയാണ്. പന്ത് സ്വിങ് ചെയ്യുന്ന സാഹചര്യത്തില്‍ ബാറ്റ് ചെയ്യാന്‍ താങ്കള്‍ക്ക് സാധിക്കുന്നില്ലെന്ന വിമര്‍ശനാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകരില്‍ പലരും ഉന്നയിക്കുന്നത്. രോഹിത് ശര്‍മ പുറത്താവുന്ന വീഡിയോ കാണാം. കൂടെ താരത്തിനെതിരെ വരുന്ന ചില ട്രോളുകളും.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അതേസമയം, ആറിന് 34 എന്ന പരിതാപകരമായ നിലയിലാണ് ഇന്ത്യ. ആര്‍ അശ്വിന്‍ (0), റിഷഭ് പന്ത് (15) എന്നിവരാണ് ക്രീസില്‍. രോഹിത്തിന് പുറമെ വിരാട് കോലി, സര്‍ഫറാസ് ഖാന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായി. ഇരുവര്‍ക്കും റണ്‍സൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. പിന്നാലെ യശ്വസി ജയ്സ്വാള്‍ (13), കെ എല്‍ രാഹുല്‍ (0), രവീന്ദ്ര ജഡേജ (0) എന്നിവരും മടങ്ങി. വില്യം ഒറൗര്‍ക്കെ മൂന്ന് വിക്കറ്റ് വീഴ്ത്തി. മാറ്റി ഹെന്‍റിക്ക് രണ്ടും ടിം സൗത്തിക്ക് ഒരു വിക്കറ്റുമുണ്ട്. നേരത്തെ ശുഭ്മാന്‍ ഗില്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. കഴുത്ത് വേദനയില്‍ നിന്ന് അദ്ദേഹം മോചിതനായിട്ടില്ല. സര്‍ഫറാസ് അദ്ദേഹത്തിന് പകരക്കാരനായി. മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്.

ഡല്‍ഹി കാപിറ്റല്‍സ് നിലനിര്‍ത്തുക മൂന്ന് താരങ്ങളെ! ടീമിന് പുതിയ കോച്ച്, ഗാംഗുലിക്ക് മറ്റൊരു ചുമതല

ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രിത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്.