ഈഡന്‍ ഗാര്‍ഡന്‍സില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് പരാജയപ്പെട്ടതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ 15കാരന്‍ താരം വൈഭവ് സൂര്യവന്‍ഷി മൈതാനത്ത് പൊട്ടിക്കരഞ്ഞു.

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സിലെ ആവേശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ ആദ്യ വിജയം ആഘോഷിക്കുമ്പോള്‍, ക്രിക്കറ്റ് ലോകത്തിന്റെ കണ്ണ് നിറഞ്ഞത് മറ്റൊരു കാഴ്ചയിലായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ 15 വയസുകാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവന്‍ഷി തോല്‍വിക്ക് പിന്നാലെ മൈതാനത്ത് തകര്‍ന്നിരിക്കുന്ന ദൃശ്യങ്ങള്‍ ആരാധകരുടെ ഉള്ളുലച്ചു. മത്സരശേഷം ബൗണ്ടറി ലൈനിന് സമീപം ഒറ്റക്കിരുന്ന് കരയുന്ന വൈഭവിനെയാണ് ക്യാമറകള്‍ ഒപ്പിയെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

ടൂര്‍ണമെന്റിലെ രണ്ടാം തോല്‍വി മാത്രമാണിത്. എന്നിട്ടും വൈവഭവിന് വിഷമം കടിച്ചമര്‍ത്താനായില്ല. വൈഭവിന്റെ വിഷമം കണ്ട കെകെആര്‍ സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ താരത്തിനരികിലെത്തി ആശ്വസിപ്പിച്ചത് ഐപിഎല്ലിലെ മനോഹരമായ കാഴ്ചയായി മാറി.

Scroll to load tweet…

തകര്‍ത്തടിച്ച് വൈഭവ്, തകര്‍ന്ന് മിഡില്‍ ഓര്‍ഡര്‍

ബാറ്റിംഗിന് ദുഷ്‌കരമായ പിച്ചില്‍ കൊല്‍ക്കത്തന്‍ ബൗളര്‍മാരെ ഭയമില്ലാതെ നേരിട്ട വൈഭവ് 28 പന്തില്‍ 46 റണ്‍സാണ് അടിച്ചുകൂട്ടിയത്. യശസ്വി ജയ്സ്വാളിനൊപ്പം (39) ചേര്‍ന്ന് ഒമ്പതാം ഓവറില്‍ ടീമിനെ 81/0 എന്ന ശക്തമായ നിലയിലെത്തിക്കാന്‍ വൈഭവിന് സാധിച്ചു. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് നാല് റണ്‍സ് അകലെ താരം പുറത്തായതോടെ രാജസ്ഥാന്‍ തകര്‍ച്ച നേരിട്ടു. വരുണ്‍ ചക്രവര്‍ത്തി (3/14), സുനില്‍ നരെയ്ന്‍ (2/26) എന്നിവരുടെ സ്പിന്‍ കെണിയില്‍ വീണ റോയല്‍സ് 155 റണ്‍സില്‍ ഒതുങ്ങി.

റിങ്കു സിംഗിന്റെ പോരാട്ടം

മറുപടി ബാറ്റിംഗില്‍ ഒരു ഘട്ടത്തില്‍ 85 റണ്‍സിന് 6 വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന കെകെആറിനെ വൈസ് ക്യാപ്റ്റന്‍ റിങ്കു സിംഗാണ് വിജയത്തിലേക്ക് നയിച്ചത്. 34 പന്തില്‍ പുറത്താവാതെ 53 റണ്‍സ് നേടിയ റിങ്കുവിനൊപ്പം അനുുകുല്‍ റോയ് (29*) മികച്ച പിന്തുണ നല്‍കി. പരാജയപ്പെട്ടെങ്കിലും 6 മത്സരങ്ങളില്‍ നിന്ന് 8 പോയിന്റുമായി രാജസ്ഥാന്‍ റോയല്‍സ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് തുടരുന്നു.

YouTube video player