ബാറ്റിംഗില്‍ കോലി നിരാശപ്പെടുത്തിയെങ്കിലും ഫീല്‍ഡിംഗിനിടെ താരം ആരാധകര്‍ക്ക് വിരുന്നൊരുക്കി. ഓസ്‌കര്‍ ലഭിച്ച ആര്‍ആര്‍ആര്‍ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് കോലി ഡാന്‍സ് കളിച്ചത്.
മുംബൈ: ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഏകദിനത്തില്‍ വിരാട് കോലിക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഒമ്പത് പന്തില്‍ നാല് റണ്‍സെടുത്ത താരത്തെ മിച്ചല്‍ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കുയായിരുന്നു. നിശ്ചിത ബോള്‍ ക്രിക്കറ്റില്‍ സ്റ്റാര്‍ക്ക് ആദ്യമായിട്ടായിരുന്നു കോലിയെ പുറത്താക്കുന്നത്. മനോഹരമായ പന്തില്‍ കോലി വിക്കറ്റിന് മുന്നില്‍ കുടുങ്ങുമ്പോള്‍ റിവ്യൂ ചെയ്യാന്‍ പോലും താരം നിന്നില്ല. നേരെ പവലിയനിലേക്ക് നക്കുകയായിരുന്നു.
ബാറ്റിംഗില്‍ കോലി നിരാശപ്പെടുത്തിയെങ്കിലും ഫീല്‍ഡിംഗിനിടെ താരം ആരാധകര്‍ക്ക് വിരുന്നൊരുക്കി. ഓസ്‌കര്‍ ലഭിച്ച ആര്‍ആര്‍ആര്‍ ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിനാണ് കോലി ഡാന്‍സ് കളിച്ചത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കാലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. എന്തായാലും കോലിയുടെ ചുവടുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വീഡിയോ കാണാം...
അതേസമയം ബാറ്റിംഗ് തകര്‍ച്ചയ്ക്ക് ശേഷം നില മെച്ചപ്പെടുത്തുകയാണ ഇന്ത്യ. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ ഓസീസിനെ 188ന് പുറത്താക്കിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 36 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തിട്ടുണ്ട്. ഇഷാന്‍ കിഷന്‍ (3), വിരാട് കോലി (4), സൂര്യകുമാര്‍ യാവദ് (0), ശുഭ്മാന്‍ ഗില്‍ (20), ഹാര്‍ദിക് പാണ്ഡ്യ (25) എന്നിവരാണ് പുറത്തായത്. മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി. മാര്‍കസ് സ്‌റ്റോയിനിസിന് ഒരു വിക്കറ്റുണ്ട്. കെ എല്‍ രാഹുല്‍ (66), രവീന്ദ്ര ജഡേജ (32) എന്നിവരാണ് ക്രീസില്‍.
നേരത്തെ, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. 65 പന്തില്‍ 81 റണ്‍സ് നേടിയ മിച്ചല്‍ മാര്‍ഷൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് മുംബൈയിലേത്.
